image

23 March 2024 11:01 AM IST

Gold

ഇല്ല സ്വര്‍ണം 50,000 തൊടില്ല; ഇന്നും വില കുറഞ്ഞു

MyFin Desk

Gold
X

Summary

  • ഡോളര്‍ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്
  • ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6125 രൂപ
  • പവന് 80 രൂപ ഇടിഞ്ഞ് 49,000 രൂപ


തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് (മാര്‍ച്ച് 23) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6125 രൂപയായി. പവന് 80 രൂപ ഇടിഞ്ഞ് 49,000 രൂപയുമായി.

ഇന്നലെ (മാര്‍ച്ച് 22) ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 6135 രൂപയിലെത്തിയിരുന്നു. പവന്‍ വില 49080 രൂപയുമായിരുന്നു.

മാര്‍ച്ച് 21 ന് സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയും പവന് 800 രൂപ വര്‍ധിച്ച് 49,440 രൂപയുമായിരുന്നു. മാര്‍ച്ച് 21 നായിരുന്നു സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതും.

ഡോളര്‍ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്.