28 Feb 2024 10:19 AM IST
Summary
- സ്വര്‍ണത്തിന് ഇന്നും വിലയില്‍ മാറ്റമില്ല
- ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 15ന്
- ഫെബ്രുവരിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന വില 46,640 രൂപ
സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നും വിലയില്‍ മാറ്റമില്ല. ഗ്രാമിന് 5760 രൂപയാണ്. പവന് 46080 രൂപയും.
ഇന്നലെയും (ഫെബ്രുവരി 27) വിലയില്‍ മാറ്റമില്ലായിരുന്നു. ഫെബ്രുവരി മാസത്തില്‍ ഇനി അവശേഷിക്കുന്നത് ഒരു ദിവസം മാത്രമാണ്. ഏതായാലും സ്വര്‍ണ വില പവന് 47000 തൊടില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ഫെബ്രുവരി 26 ന് ഗ്രാമിന് 10 രൂപ താഴ്ന്ന് വില 5760 രൂപയിലെത്തിയിരുന്നു.
ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ വില കയറിയും കൂടിയും നില്‍ക്കുകയാണ്. പവന് 46520 രൂപ എന്ന നിരക്കിലാണു ഫെബ്രുവരി മാസം ആരംഭിച്ചത്. രണ്ടാം തീയതി 46,640 രൂപയിലുമെത്തി. ഇതാണ് ഫെബ്രുവരിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന വിലയും.
ഫെബ്രുവരി 15ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,520 രൂപയായിരുന്നു. ഇതാണ് ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും.
മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണ വില ഉയര്‍ന്നെങ്കിലും പിന്നീട് ഇടിയുന്നതിനും മാറ്റമില്ലാതെ തുടരുന്നതിനുമൊക്കെ വിപണി സാക്ഷ്യം വഹിച്ചു.
ഫെബ്രുവരി 24 ശനിയാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5770 രൂപയായിരുന്നു. പവന് 46160 രൂപയുമായിരുന്നു.
എന്നാല്‍ ഫെബ്രുവരി 23 ന് വില സ്റ്റെഡിയായിരുന്നു. 22 നാകട്ടെ ഗ്രാമിന് 10 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
