image

10 April 2026 10:47 AM IST

Gold

സ്വർണ വിലയിൽ വർധന ; പവന് 600 രൂപ കൂടി

MyFin Desk

Gold prices Today|Gold Price Graph
X

Summary

സ്വർണ വില പവന് 600 രൂപ കൂടി 112200 രൂപയിലെത്തി. ഇന്നലെ പവന് 111600 രൂപയായിരുന്നു വില.


സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന. പവന് 600 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 112200 രൂപയാണ് വില. ഗ്രാമിന്14025 രൂപയും. ഇന്നലെ പവന് 111600 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4761 രൂപയാണ് വില.

ആഗോള ബുള്ളിയൻ വിപണിയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഡോള‍ർ കരുത്താർജിക്കുന്നതും ബോണ്ട് വരുമാനം ഉയരുന്നതുമാണ് സ്വർണ്ണ വിലയിൽ പ്രതിഫലിക്കാൻ കാരണം. മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ ന​ഗരങ്ങളിലെല്ലാം 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 15,147 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് 13,884 രൂപയുമാണ് വില.

സ്വർണ വിലയിൽ കൂടുതൽ മുന്നേറ്റമുണ്ടാകുമോ?

സ്വർണ്ണം പൊതുവെ സുരക്ഷിതമായ ആസ്തിയായാണ് കണക്കാക്കപ്പെടുന്നത്. പണപ്പെരുപ്പ നിരക്കുകൾ, പലിശ നിരക്കുകളിലെ മാറ്റങ്ങൾ എന്നിവ സ്വർണ്ണ വിലയെ സ്വാധീനിക്കും. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ, നിക്ഷേപക‍ർ കൂട്ടത്തോടെ സ്വ‍ർണത്തിലേക്ക് തിരിയാറുണ്ട്. എന്നാൽ ഇറാൻ ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് വില ഉയർന്നത് ഡോളറിന് അനുകൂലമായതിനാൽ സ്വ‍ർണ വില പതിവിന് വിപരീതമായി ഇടിഞ്ഞിരുന്നു.

എങ്കിലും സ്വർണ്ണ വില ദീർഘകാലത്തിൽ മുന്നേറുമെന്ന് നിരീക്ഷക‍ർ ചൂണ്ടിക്കാട്ടുന്നു. ജെപി മോർഗൻ, ഗോൾഡ്മാൻ സാക്ക്സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ സ്വർണ്ണം ട്രോയ് ഔൺസിന് 4,000 ഡോളറിനും 6,300 ഡോളറിനുമിടയിൽ ചാഞ്ചാടുമെന്ന് പ്രതീക്ഷിക്കുന്നു.