22 Jan 2026 11:25 AM IST
Summary
യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്വർണ വിലയിൽ ഇടിവ്. പവന് 1 ,13 ,160 രൂപയിൽ വില എത്തി .
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1 ,13 ,160 രൂപയാണ് വില. ഒരു ഗ്രാമിന് 14 145 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4797 രൂപയാണ് വില. എംസിഎക്‌സിൽ സ്വർണ്ണ വില 10 ഗ്രാമിന് 1.50 ലക്ഷം രൂപയിൽ താഴെയായി. വെള്ളി വില 4 ശതമാനം ഇടിഞ്ഞു. ഗ്രീലാൻഡിനെതിരെ ആക്രമണപരമായ നടപടികൾ ഉണ്ടാകില്ലെന്ന ട്രംപിൻ്റെ പ്രസ്താവനയും യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന ഭീഷണി പിൻവലിച്ച നടപടിയും ഓഹരി വിപണിക്ക് അനുകൂലമായി.
യുഎസ് ഡോളറിന്റെ മൂല്യവും ഉയർന്നു. സുരക്ഷിത നിക്ഷേപം എന്നനിലയിൽ കത്തിക്കയറിയ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വില റെക്കോർഡ് ഉയരത്തിൽ നിന്നാണ് ഇടിഞ്ഞത്. . കഴിഞ്ഞ സെഷനിൽ ട്രോയ് ഔൺസിന് 4088 ഡോളറിന് മുകളിലുള്ള എക്കാലത്തെയും ഉയർന്ന നിരക്കിലായിരുന്നു. മൂന്ന് ദിവസത്തെ നേട്ടങ്ങൾക്ക് ശേഷം സ്വർണ്ണ വിലയിൽ ഒരു ശതമാനം വരെയാണ് ഇടിവ്.
കഴിഞ്ഞ സെഷനിൽ ട്രോയ് ഔൺസിന് 4,887.82 ഡോളർ എന്ന റെക്കോർഡ് ഉയർന്നതിന് ശേഷം സ്പോട്ട് ഗോൾഡ് വില 0.8 ശതമാനം കുറഞ്ഞ് ഔൺസിന് 4,799.79 ഡോളർ ആയി. ഫെബ്രുവരിയിലെ യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ ഔൺസിന് 0.6% കുറഞ്ഞ് 4,806.60 ഡോളറിലെത്തി. ചൊവ്വാഴ്ച റെക്കോർഡ് ഉയർന്ന വിലയായ 95.87 ഡോളറിലെത്തിയ ശേഷം സ്പോട്ട് വെള്ളി വില 0.9% കുറഞ്ഞ് 92.38 ഡോളറിലെത്തിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
