image

26 March 2024 4:34 AM GMT

Gold

റോക്കറ്റേറാതെ സ്വര്‍ണ വില; ഇന്നും ഇടിവ്

MyFin Desk

റോക്കറ്റേറാതെ സ്വര്‍ണ വില; ഇന്നും ഇടിവ്
X

Summary

  • സ്വര്‍ണ വില ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6115 രൂപ
  • പവന് 80 രൂപ കുറഞ്ഞ് 48,920 രൂപ
  • മാര്‍ച്ച് 21-നാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്


സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6115 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയുമായി.

കഴിഞ്ഞയാഴ്ച പവന് 49,440 രൂപയിലേക്ക് കുതിച്ചപ്പോള്‍ ഈയാഴ്ചയില്‍ 50,000 രൂപയിലെത്തുമെന്നു കരുതിയിരുന്നു.

മാര്‍ച്ച് 21-നാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

21 ന് ഗ്രാമിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു വില.

എന്നാല്‍ മാര്‍ച്ച് 22 ന് സ്വര്‍ണ വില ഇടിഞ്ഞ് പവന് 49,080 രൂപയായി. മാര്‍ച്ച് 23 ന് 49000 രൂപയിലുമെത്തി.

മാര്‍ച്ച് 25 ന് വില മാറ്റമില്ലാതെ നിന്നു.

സ്വര്‍ണ വില

മാര്‍ച്ച് 20 : വില 48,480 രൂപ

മാര്‍ച്ച് 21 : വില 49,440 രൂപ

മാര്‍ച്ച് 22 : വില 49,080 രൂപ

മാര്‍ച്ച് 23 : വില 49,000 രൂപ

മാര്‍ച്ച് 25 : വില 49,000 രൂപ