image

27 Nov 2026 4:20 PM IST

Gold

സ്വര്‍ണ വില പറക്കുന്നു; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന

MyFin Desk

സ്വര്‍ണ വില പറക്കുന്നു; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന
X

Summary

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണവില കുതിക്കാന്‍ കാരണമായത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ചെലവ് വര്‍ധിക്കും. ഇതാണ് ആഭ്യന്തര സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാന കാരണം.


സ്വര്‍ണ വില ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഉയര്‍ന്നു.ഗ്രാമിന് 170 രൂപ ഉയര്‍ന്ന് 11,770 രൂപയായി. പവന് 1360 രൂപ വര്‍ധിച്ച് 94,160 രൂപയിലെത്തി. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 330 രൂപയും പവന് 2640 രൂപയും ഉയര്‍ന്നു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ 3760 രൂപയാണ് പവന് കൂടിയത്. യുഎസിലെ പലിശപ്പേടിയും ഡോളര്‍, ബോണ്ട് യീല്‍ഡ്, ക്രൂഡോയില്‍ എന്നിവയുടെ കുതിപ്പും വൈകാതെ സ്വര്‍ണവില കൂടുതല്‍ ഇടിയാന്‍ വഴിയൊരുക്കുമെന്നും കേരളത്തില്‍ പവന്‍വില 90,000 രൂപയ്ക്കു താഴെയെത്തുമെന്നും പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിതമായുള്ള ഈ വിലക്കയറ്റം.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണവില കുതിക്കാന്‍ കാരണമായത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ചെലവ് വര്‍ധിക്കും. ഇതാണ് ആഭ്യന്തര സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാന കാരണം.

ഫ്യൂച്ചേഴ്‌സ് വിപണിയില്‍ എഐ/ടെക് ഓഹരികള്‍ ഉയര്‍ന്നിട്ടുണ്ട്. യുഎസ് ഡോളറും യുഎസ് സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും സമീപകാലത്തെ ഉയരത്തില്‍നിന്ന് തിരിച്ചിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇതും സ്വര്‍ണവില ഉയര്‍ത്തുന്ന ഘടകമാണ്.