image

11 Oct 2025 10:14 AM IST

Gold

സ്വർണ തേരോട്ടം; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വില

MyFin Desk

gold updation price hike 19 09 2025
X

Summary

പുതിയ റെക്കോഡ് തൊട്ട് സ്വർണം. വില പവന് 91,120 രൂപയിലെത്തി


പുതിയ ഉയരം തൊട്ട് സംസ്ഥാനത്ത് സ്വർണ വില. പവന് 91,120 രൂപയിൽ വിലയെത്തി . ​ഗ്രാമിന് 11,390 രൂപയാണ് വില. 50 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വ‍ർണത്തിന് 90,720 രൂപയായിരുന്നു വില. ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയത്. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 4120 രൂപയുടെ വർധനയുണ്ട്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 9,365 രൂപയാണ് കേരളത്തിൽ വില.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4017 ഡോളറാണ് വില. ഓഹരി വിപണിയിലെ അനിശ്ചിതത്വം സ്വർണ വിലയ്ക്ക് ഗുണമായിട്ടുണ്ട്. ട്രംപിൻ്റെ താരിഫ് നയങ്ങളും സ്വർണത്തിന് അനുകൂലമായി. അഞ്ച് വർഷം മുമ്പ് സ്പോട്ട് ​ഗോൾഡ് വില 10 ​ഗ്രാമിന് 51,619 രൂപയായിരുന്നു. ഇപ്പോൾ 1,09,388 രൂപ നിലവാരത്തിലാണ് വ്യാപാരം.

കഴിഞ്ഞ വർഷം 72,874 രൂപയായിരുന്നു വില. ഒറ്റ വർഷം കൊണ്ട് വിലയിൽ 50 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. എന്നാൽ അഞ്ചുവർഷം കൊണ്ട് 115 ശതമാനം വരെ വില ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.