image

1 Jun 2024 10:42 AM IST

Gold

പുതിയ മാസത്തില്‍ ഇടിവോടെ സ്വര്‍ണം

MyFin Desk

പുതിയ മാസത്തില്‍ ഇടിവോടെ സ്വര്‍ണം
X

Summary

  • 18 കാരറ്റ് സ്വര്‍ണം 55 രൂപ ഇടിഞ്ഞ് 5525 രൂപയായി.
  • മേയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് 20 ആം തീയതിയാണ്.
  • ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു


സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6650 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 53200 രൂപയിലെത്തി. 2326 ഡോളറായാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഓണ്‍സിന് നിരക്ക്. 18 കാരറ്റ് സ്വര്‍ണം 55 രൂപ ഇടിഞ്ഞ് 5525 രൂപയായി.

ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു. സ്വര്‍ണം ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമായിരുന്നു ഇന്നലെ. മേയ് മാസം ഒന്നിന് പവന്‍ വില 52440 രൂപയായിരുന്നു.

മേയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് 20 ആം തീയതിയാണ്. ഗ്രാമിന് 6890 രൂപയും പവന് 55120 വരൂപയുമായിരുന്നു മേയ് 20 ലെ നിരക്ക്. ആഗോള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് വില വര്‍ധനയ്ക്ക് പിന്നിലെ കാരണം. അമേരിക്കന്‍ പ്രഡിസന്റ് തിരഞ്ഞെടുപ്പ്, ഫെഡ്‌നയ തീരുമാനം എന്നിവയെല്ലാം സ്വര്‍ണ വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.