image

25 March 2026 5:11 PM IST

Gold

ഈ മാസം ഇതുവരെ പവന് 19360 രൂപ കുറവ്; ഇപ്പോൾ സ്വർണം വാങ്ങണോ?

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

മാർച്ചിൽ ഇതുവരെ സ്വർണ വിലയിൽ 19360 രൂപയുടെ കുറവ്. പതിവിന് വിപരീതമായി യുദ്ധ സമയത്ത് ഇത്തവണ വില ഇടിഞ്ഞു.


സംസ്ഥാനത്ത് ഈ മാസം കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വർണ വില. മാർച്ച് ഒന്നിലെ പവന് 1 1,26 ,920 രൂപ എന്നതിൽ നിന്ന് ഒരു പവന് 10 ,7560 രൂപയായി ഇപ്പോൾ വില കുറഞ്ഞു. കനത്ത ചാഞ്ചാട്ടമാണ് സ്വർണ വിലയിലുള്ളത്. ചില ദിവസങ്ങളിൽ തുടർച്ചയായി രണ്ടും മൂന്നും തവണ വിലയിൽ വ്യത്യാസം വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ആറു സെഷനുകളിലായി സ്വർണ വിലയിൽ കുത്തനെ ഇടിവ് കാണാം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4583 ഡോളറിലാണ് വ്യാപാരം. ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ ശരാശരിവില ഗ്രാമിന് 14,291 രൂപയാണ്. രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.

സ്വർണം വാങ്ങണോ?

ഇറാനെതിരായ ആസൂത്രിതമായ ആക്രമണങ്ങൾ അമേരിക്ക വൈകിപ്പിക്കുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ പോസിറ്റീവ് സൂചനകൾ നൽകിയെങ്കിലും വിപണി അസ്ഥിരമാണ്.രാഷ്ട്രീയ അനിശ്ചിതത്വം, പരസ്പരവിരുദ്ധമായ സൂചനകൾ, അപകടസാധ്യത എന്നിവയുണ്ടായിട്ടും ഡോളർ കരുത്ത് കാട്ടിയതാണ് യുദ്ധ സമയത്ത് സ്വർണ്ണത്തെ അസ്ഥിരമാക്കിയത്. പതിവിന് വിപരീതമായി ഇത്തവണ സ്വർണ വില ഇടിഞ്ഞു.

എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സംഘർഷം തുടരുന്നത് വീണ്ടും വിലയേറിയ ലോഹങ്ങൾക്ക് അനുകൂലമാകാം എന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. ഉയരുന്ന പണപ്പെരുപ്പം, സാമ്പത്തിക രംഗത്തെ സമ്മർദ്ദം, വർദ്ധിച്ച ആഗോള അനിശ്ചിതത്വം എന്നിവ സ്വർണ്ണത്തിന് അനുകൂലമാകാം . ഇത് വില ഉയരാൻ കാരണമാകും. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും വിലയിടിവ് പ്രയോജനപ്പെടുത്താം.