image

8 Jan 2026 11:24 AM IST

Gold

Gold Rate Kerala: സ്വർണ വിലയിൽ ആശ്വാസം : പവന് 200 രൂപ കുറഞ്ഞു

MyFin Desk

Gold Rate Kerala: സ്വർണ വിലയിൽ ആശ്വാസം : പവന് 200 രൂപ കുറഞ്ഞു
X

Summary

ഗ്രാമിന് 25 രൂപ കുറഞ്ഞു


സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച ഉച്ചക്ക് പവന് 1,01,400 രൂപയുണ്ടായിരുന്ന സ്വർണവിലയിൽ 200 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഗ്രാമിന് 25 രൂപ കുറഞ്ഞു

തുടർച്ചയായ മൂന്നാംദിവസും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വർണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയിൽ എത്തിയിരുന്നു. മണിക്കൂറുകൾക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.

ഒരു പവൻ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ് സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,466 ഡോളറായി ഉയർന്നു. വെനസ്വേലയിൽ ഉണ്ടായ രാഷ്ട്രീയ സാഹചര്യമാണ് സ്വർണത്തിന്റെ വില ഉയരാൻ പ്രധാന കാരണം.

രാഷ്ട്രീയഅനിശ്ചിതത്വം മൂലം സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് വില ഉയരാൻ മറ്റൊരു കാരണം.