29 Dec 2025 4:34 PM IST
Gold Silver Price Today
Summary
ആഗോള വിപണിയിലെ ട്രെൻഡുകൾ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെയും വെള്ളിയെയും എങ്ങനെ ബാധിക്കും? 2026 ൽ സ്വർണമോ വെള്ളിയോ ഏതായിരിക്കും കൂടുതൽ തിളങ്ങുക?
സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ബ്രിക്സ് രാജ്യങ്ങൾ. വെള്ളി വിലയിലാകട്ടെ അപ്രതീക്ഷിത മുന്നേറ്റവും. സ്വർണമോ വെള്ളിയോ ഏതായിരിക്കും പുതുവർഷം കൂടുതൽ ലാഭം നൽകുക? അതിനുമുമ്പ് സ്വർണത്തിലെയും വെള്ളിയിലെയും ചില ട്രെൻഡുകൾ അറിയാം.
ആഗോള സ്വര്‍ണ്ണ ഉല്‍പ്പാദനത്തിന്റെ 50 ശതമാനവും ഇപ്പോൾ ബ്രിക്‌സ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഡോളറിന്റെ ആഗോളാധിപത്യം കുറയുമെന്ന സൂചനയുണ്ട്.
വരും സ്വർണാധിഷ്ഠിത കറൻസി
ഡോളറിന് ബദലായി സ്വര്‍ണ്ണാധിഷ്ഠിത കറന്‍സി ബ്രിക്‌സ് വികസിപ്പിക്കുകയാണ്. ഇതിന്റെ മൂല്യത്തിന്റെ 40 ശതമാനം സ്വര്‍ണ്ണവുമായി ബന്ധിപ്പിക്കാനാണ് പ്ലാന്‍. ഇതോടെ 'ഡി-ഡോളറൈസേഷന്‍' എന്ന ആശയത്തിന് വേഗത കൂടിയേക്കും. ഉല്‍പ്പാദനം ഉയർത്തിയും കൂടുതൽ കൈക്കലാക്കിയും സ്വർണത്തിൽ സമഗ്ര ആധിപത്യം ബ്രിക്സ് രാജ്യങ്ങളുടേതാകുമോ? നിലവിൽ റഷ്യയും ചൈനയുമാണ് സ്വര്‍ണ്ണ ഉല്‍പ്പാദനത്തില്‍ ലോകനേതാക്കൾ.
അന്താരാഷ്ട്ര വിപണിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതിലും ഈ രാജ്യങ്ങൾ മുന്‍പന്തിയിലാണ്. 2020-നും 2024-നും ഇടയില്‍ വിറ്റഴിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ പകുതിയിലധികവും വാങ്ങിയത് ബ്രിക്‌സ് സെന്‍ട്രല്‍ ബാങ്കുകളാണ്.ഇന്ത്യ സ്വര്‍ണ്ണത്തിന്റെ വലിയ ശേഖരമുള്ള രാജ്യമാണ്. ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് ഇന്ത്യയുടെ കരുതല് ശേഖരത്തിന്റെ മൂല്യം കൂട്ടാനും സഹായിക്കും.
ബ്രിക്സ് രാജ്യങ്ങളുടെ കൈവശമുള്ള സ്വർണം ഉയരുന്നത് സ്വർണ്ണ വില നിശ്ചയിക്കുന്നതിലും വിതരണം ചെയ്യുന്നതിലും നിര്‍ണ്ണായക സ്വാധീനം ലഭിക്കുനൽകും.ദശകങ്ങളായി ലോകത്തെ എണ്ണ വ്യാപാരം ഡോളറിലാണ് നടന്നിരുന്നത്. എന്നാല്‍ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ ബ്രിക്‌സുമായി സഹകരിക്കാന്‍ തുടങ്ങിയതോടെ, എണ്ണ വ്യാപാരത്തിന് മറ്റ് കറന്‍സികളോ അല്ലെങ്കില്‍ സ്വര്‍ണ്ണാധിഷ്ഠിത സംവിധാനങ്ങളോ ഉപയോഗിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം 70 ശതമാനത്തിലധികം റിട്ടേണാണ് സ്വർണം നിക്ഷേപകർക്ക് നൽകിയത്.
വെള്ളി ലാഭമാകുമോ?
പുതുവർഷവും വെള്ളിവില ലാഭമാകുമെന്ന് ചൂണ്ടിക്കാട്ടുകയാണ് അനലിസ്റ്റുകൾ. 18 ശതമാനത്തിന്റെ മുന്നേറ്റം പ്രവചിക്കുന്നത് വെഞ്ച്വുറയിലെ എന്‍ രാമസ്വാമി. കൂടുതല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വലിയ ലാഭം ആഗ്രഹിക്കുന്ന ട്രേഡര്‍മാര്‍ക്കും വെള്ളി അനുയോജ്യമാണ്. എന്നാല്‍ വിപണി താഴേക്ക് പോകുമ്പോള്‍ വെള്ളിയുടെ വില സ്വര്‍ണ്ണത്തേക്കാള്‍ വേഗത്തില്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന കാര്യവും ഓര്‍ക്കണമെന്ന് മുന്നറിയിപ്പുണ്ട്.
സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയില്‍ വെള്ളിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് വില കൂട്ടുന്നു. സ്വര്‍ണ്ണത്തെ അപേക്ഷിച്ച് വെള്ളിയുടെ ഉല്‍പ്പാദനം കുറവായതും ഡിമാന്‍ഡ് കൂടുന്നതും വിലയെ സ്വാധീനിക്കും. വെള്ളി വിലയില്‍ ഈ വര്‍ഷം ഉണ്ടായത് അവിശ്വസനീയമായ കുതിപ്പാണ്. 2024 ഡിസംബര്‍ 31-ന് കിലോയ്ക്ക് 89,700 രൂപയായിരുന്ന വെള്ളി, ഇപ്പോള്‍ 2,36,350 രൂപ എന്ന റെക്കോഡ് ഉയരം തൊട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
