24 March 2026 2:23 PM IST
Summary
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വമാണ് വിപണിയിലെ ഈ 'റോക്കറ്റ്' കുതിപ്പിന് പിന്നില്‍
സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ അപ്രതീക്ഷിത കുതിച്ചുചാട്ടം. ഇന്ന് രാവിലെ വില കുറഞ്ഞ സ്വര്‍ണം, ഉച്ചയ്ക്ക് ശേഷം കനത്ത തിരിച്ചുകയറ്റമാണ് നടത്തിയത്. ഗ്രാമിന് 235 രൂപയും പവന് 1880 രൂപയും വര്‍ധിച്ചതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,800 രൂപ എന്ന നിലവാരത്തിലേക്ക് എത്തി. രാവിലെ പവന് 2160 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വിപണിയെ ഞെട്ടിച്ചുകൊണ്ട് ഈ വിലവര്‍ധന ഉണ്ടായത്.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വമാണ് വിപണിയിലെ ഈ 'റോക്കറ്റ്' കുതിപ്പിന് പിന്നില്‍. ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയാന്‍ കാരണമായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ഇറാനില്‍ വീണ്ടും ആക്രമണം നടന്നതും സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള ടെഹ്റാന്റെ നിഷേധവും വിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വീണ്ടും ചേക്കേറിയതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് വഴിയൊരുക്കിയത്.
വിവാഹ സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ, സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രാവിലെ വില കുറഞ്ഞത് കണ്ടു സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് ഉച്ചയ്ക്ക് ശേഷമുള്ള മാറ്റം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. നിലവില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,770 രൂപയും വെള്ളിയ്ക്ക് ഗ്രാമിന് 235 രൂപയുമാണ് വിപണി വില.
പഠിക്കാം & സമ്പാദിക്കാം
Home
