24 Nov 2025 10:18 AM IST
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം പവന് 1360 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 91,760 രൂപയിലെത്തി. ഗ്രാമിന് 65 രൂപ കുറഞ്ഞ് വില 11,470 രൂപയായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9435 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വില ഇന്ന് വർധിച്ചു. ഗ്രാമിന് 2 രൂപ ഉയർന്ന് 163 രൂപയിലാണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
