3 Jan 2026 10:04 AM IST
Summary
സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4332 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ മാസം സ്വർണ വില റെക്കോഡ് ഉയരം തൊട്ടിരുന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയായി. പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയായി. അതേസമയം ഇന്നലെ സ്വർണവില പവന് 840 രൂപ കൂടിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 99,880 രൂപയിലും ഗ്രാമിന് 12,485 രൂപയിലുമായിരുന്നു വ്യാപാരം.
18 ക്യാരറ്റ് സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,235 രൂപയായി. 14 കാരറ്റിന് 20 രൂപ കുറഞ്ഞ് 7,975 രൂപയും ഒമ്പത് കാരറ്റിന് 15 രൂപ കുറഞ്ഞ് 5,145 രൂപയുമാണ് വില. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 7 രൂപ കുറഞ്ഞ് 240 രൂപയിലെത്തി.
ഇടിഞ്ഞത് റെക്കോഡ് ഉയരത്തിൽ നിന്ന്
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞത് റെക്കോഡ് ഉയരത്തിൽ നിന്നാണ്. ഡിസംബർ 27 ,28 തിയതികളിൽ 104440 രൂപയായിരുന്നു സംസ്ഥാനത്ത് സ്വർണ വില. ഗ്രാമിന് 13055 രൂപയും. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ഉയർന്ന നിലയിൽ നിന്ന് 4840 രൂപയാണ് പവന് കുറഞ്ഞത്.
പഠിക്കാം & സമ്പാദിക്കാം
Home
