image

5 Jan 2026 10:27 AM IST

Gold

Gold Rate Today: സ്വർണം ഇനി ലക്ഷപ്രഭു! വില ഒരു ലക്ഷം കടന്നു

MyFin Desk

gold price today
X

Gold Price Crash 2026: Will Gold Fall Below ₹1 Lakh? 

Summary

കൂടിയത് 1160 രൂപ


സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് ​ഗ്രാമിന് 145 രൂപ കൂടി 12,595 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. പവന് 1160 രൂപ കൂടി 1,00,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡിസംബർ 23-നും സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ശനിയാഴ്ച പവന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയിലുമായിരുന്നു വ്യാപാരം.

18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപ കൂടി 10,355 രൂപയായി. 14 കാരറ്റിന് 290 രൂപ ഉയർന്ന് 8,065 രൂപയും ഒമ്പത് കാരറ്റിന് 160 രൂപ കൂടി 5,205 രൂപയുമാണ് വില. വെള്ളി വിലയിലും വർധിച്ചു. ഗ്രാമിന് 10 രൂപ ഉയർന്ന് 250 രൂപയിലെത്തി.