12 Jan 2026 11:07 AM IST
Summary
പവന് വില 1,04,240 രൂപ
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 155 രൂപ കൂടി 13,030 രൂപയായി. പവന് 1240 രൂപ കൂടി 1,04,240 രൂപയായി. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് വർധ രേഖപ്പെടുത്തി. ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. 14 കാരറ്റിന് 95 രൂപ കൂടി 8,340 രൂപയുമാണ് വില. വെള്ളി വിലയും കൂടിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ ഉയർന്ന് 270 രൂപയിലാണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
