20 Jan 2026 11:11 AM IST
Summary
ജനുവരി 20 ന് രാവില രണ്ട് തവണ സ്വർണ വിലയിൽ വർധന. പവന് 1560 രൂപ കൂടി. ഗ്രാമിന് 195 രൂപയുടെ വർധന.
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് രാവിലെ രണ്ടു തവണയായി വില ഉയർന്നു. ഗ്രാമിന് 195 രൂപ കൂടി 13,600 രൂപയായി. പവന് 1560 രൂപ കൂടി 1,08,800 രൂപയായി. ഇന്നലെ രണ്ടു തവണകളായാണ് വില ഉയർന്നത്. രാവിലെ പവന് 1,400 രൂപ വർധിച്ച് 1,06,840 രൂപയിലും ഉച്ചയ്ക്ക് ശേഷം 400 രൂപ കൂടി ഉയർന്ന് 1,07,240 രൂപയിലുമായിരുന്നു വ്യാപാരം.
18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 155 രൂപ കൂടി 11,175 രൂപയായി. 14 കാരറ്റിന് 125 രൂപ കൂടി 8,705 രൂപയുമാണ് വില. വെള്ളി വിലയും കൂടിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ ഉയർന്ന് 315 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്നലെ എംസിഎക്സിൽ കിലോഗ്രാമിന് മൂന്നുലക്ഷം രൂപ കവിഞ്ഞിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
