image

21 Jan 2026 10:09 AM IST

Gold

Kerala Gold Rate: റെക്കോര്‍ഡ് തകര്‍ത്ത് സ്വർണവില, പവന് വര്‍ധിച്ചത് 3680 രൂപ

MyFin Desk

gold updation price constant 04 08 2025
X

Summary

14,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില


സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. ഗ്രാമിന് ഇന്ന് 460 രൂപ കൂടി 14,190 രൂപയായി. പവന് 3680 രൂപ കൂടി 1,13,520 രൂപയായി. ഇന്നലെ മൂന്നു തവണയായി പവന് 3,160 രൂപയാണ് വില ഉയർന്നത്. ഇന്നലെ ഗ്രാമിന് 13,800 രൂപയിലും പവന് 1,10,400 രൂപയിലുമായിരുന്നു വ്യാപാരം.

18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 375 രൂപ കൂടി 11,660 രൂപയായി. 14 കാരറ്റിന് 295 രൂപ കൂടി 9,080 രൂപയുമാണ് വില. വെള്ളി വിലയും കൂടിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ ഉയർന്ന് 325 രൂപയിലാണ് വ്യാപാരം.