image

17 Feb 2026 10:00 AM IST

Gold

പൊന്നുരുകുന്നു; വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില

MyFin Desk

gold updation price down 15 01 2026
X

Summary

പവന് 1,120 രൂപ കുറഞ്ഞ് 1,13,600 ആയി


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 ആയി. പവന് 1,120 രൂപ കുറഞ്ഞ് 1,13,600 ആയി. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,491 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,200 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,618 രൂപയുമാണ്.

തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1,14,720 ആയിരുന്നു കേരളത്തില്‍ ഇന്നലെ ഒരു പവന്റെ വില.