18 Feb 2026 10:01 AM IST
Summary
ചൊവ്വാഴ്ച രണ്ട് തവണയാണ് ഇടിവ് രേഖപ്പെടുത്തിയത്
സംസ്ഥാനത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ പവന് 1120 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും 520 രൂപ ഇടിഞ്ഞിരുന്നു. രണ്ടു തവണയായി 1640 രൂപ കുറഞ്ഞ സ്വര്‍ണത്തിന്റെ പുതിയ വില 1,13,080 രൂപയാണ്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,420 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,135 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,565 രൂപയുമാണ്.
ഇന്നലെ ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. ഫെബ്രുവരിയുടെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡിസംബർ 23നാണ് പവൻ ആദ്യമായി ഒരു ലക്ഷം കടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
