16 Feb 2026 11:09 AM IST
Summary
ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 ആയി. പവന് 960 രൂപ കുറഞ്ഞു. 1,14,720 രൂപയാണ് പവന് ഇന്നത്തെ വില. ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യയിൽ സ്വർണം, വെള്ളി വില കുത്തനെ ഇടിയാൻ കാരണമായത്.
വെള്ളിയാഴ്ച രണ്ട് തവണകളായി പവന് 2400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 രൂപ വർദ്ധിച്ചിരുന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 15,644 രൂപയും 18 കാരറ്റിന്‍റെ വില (1 ഗ്രാം) 11,733 രൂപയുമാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
