image

21 Feb 2026 10:30 AM IST

Gold

സ്വര്‍ണവില കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 1,400 രൂപ

MyFin Desk

gold updation price down 15 01 2026
X

Summary

1,16,800 രൂപയാണ് ഇന്ന് പവന്റെ വില


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധന. 1,400 രൂപയാണ് ഒറ്റയടിക്ക് ഇന്ന് പവന് വര്‍ദ്ധിച്ചത്. 1,16,800 രൂപയാണ് ഇന്ന് പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ വര്‍ദ്ധിച്ച് 14,600 രൂപയായി.

വെള്ളിയാഴ്ച രാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 880 രൂപയായി തിരിച്ചുകയറിയിരുന്നു. ഇന്നലെ വ്യാപാരം തുടങ്ങുമ്പോള്‍ 1,15,320 രൂപയില്‍ നിന്ന് 1,14,520 ലേക്ക് ഇടിഞ്ഞ സ്വര്‍ണം, അവസാനത്തില്‍ 1,15,400 രൂപയായി ഉയര്‍ന്നിരുന്നു. ഇന്നത്തെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം) 15,928 രൂപയും, 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം)14,600 രൂപയും 18 കാരറ്റ് സ്വര്‍ണത്തിന്റെ വില (1 ഗ്രാം)11,946 രൂപയുമാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.