image

19 Feb 2026 10:18 AM IST

Gold

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഒരു പവന് 1,14,760 രൂപ

MyFin Desk

gold updation price down 15 01 2026
X

Summary

ഗ്രാമിന് 210 രൂപയുടെ വര്‍ദ്ധനവ്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് 210 രൂപ വര്‍ദ്ധിച്ച് 14,345 രൂപയായി. പവന് 1680 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1,14,760 രൂപയാണ് ഇന്ന് ഒരു പവന്റെ വില. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാഹചര്യമാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നത്തെ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 15,649 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 14,345 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 11,737 രൂപയുമാണ്. തുടര്‍ച്ചയായ ഇടിവിന് ശേഷം കേരളത്തില്‍ ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് രേഖപ്പെടുത്തിയ 1,17,760 രൂപയാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. വരും ദിവസങ്ങളിലും മിഡില്‍ ഈസ്റ്റിലെ സാഹചര്യം സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.