image

8 Dec 2023 2:31 PM IST

Gold

ആശ്വസിക്കാന്‍ വരട്ടെ ഇന്നും വില കൂടി സ്വര്‍ണ്ണം

MyFin Desk

gold rate today | gold price news malayalam
X

Summary

  • 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
  • ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 2030 ഡോളർ
  • വെള്ളി വില ഗ്രാമിന് 80 രൂപയില്‍ തന്നെ തുടരുകയാണ്


റെക്കോഡ് വിലയില്‍ നിന്നും താഴെയിറങ്ങിയെങ്കിലും 46,0000 രൂപയില്‍ തുടര്‍ന്ന് സ്വര്‍ണ്ണ വില. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതോടെ 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. പവന് 120 രൂപയുടെ വര്‍ധനയോടെ 46,160 രൂപയായി.

ഇതോടെ രണ്ട് ദിവസം കാര്യമായ വിലക്കുറവ് ഉണ്ടായപ്പോള്‍ ആശ്വാസിച്ചവര്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. ആഗോള സ്വര്‍ണ വിപണിയും വലിയ മാറ്റങ്ങളില്ലാതെയാണ് പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 2030 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേരളത്തില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 17 രൂപയുടെ വര്‍ധനയോടെ 6,295 രൂപയിലും പവന് 136 രൂപയുടെ വര്‍ധനയോടെ 50,360 രൂപയിലുമെത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 80 രൂപയില്‍ തന്നെ തുടരുകയാണ്.