image

13 Nov 2026 10:30 AM IST

Gold

സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; ഒരു ലക്ഷത്തിലെത്താന്‍ 1560 രൂപയുടെ മാത്രം വ്യത്യാസം! ഇപ്പോള്‍ വാങ്ങണോ?

MyFin Desk

സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; ഒരു ലക്ഷത്തിലെത്താന്‍  1560 രൂപയുടെ മാത്രം വ്യത്യാസം! ഇപ്പോള്‍ വാങ്ങണോ?
X

Summary

യുഎസിലെ പണപ്പെരുപ്പം, ഫെഡ് പലിശ ഉയര്‍ത്തുമെന്ന സൂചന എന്നിവയാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്. ക്രൂഡ് വില വര്‍ദ്ധിച്ചതും പൊന്നിന് ക്ഷീണമാണ്


സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 12,695 രൂപയായി താഴ്ന്നു. പവന് വില 1,01,560 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,390 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. വെള്ളിവിലയിലും ഇടിവ് പ്രകടമാണ്. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 195 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. സ്വര്‍ണത്തിന് 1560 രൂപകൂടി കൂടി താഴ്ന്നാല്‍ പവന്‍ വില ഒരുലക്ഷമാകും! വിപണിയിലെ ചലനങ്ങള്‍ വിലയിരുത്തിയ ശേഷം സ്വര്‍ണം വാങ്ങുക.

യുഎസിലെ പണപ്പെരുപ്പം, ഫെഡ് പലിശ ഉയര്‍ത്തുമെന്ന സൂചന എന്നിവയാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്. പലിശ കൂടുമ്പോള്‍ സ്വര്‍ണം പോലുള്ള പലിശ കിട്ടാത്ത ആസ്തികളില്‍ ആളുകള്‍ പണം ഇടില്ല - അവര്‍ ഡോളറിലേക്കും ബോണ്ടിലേക്കും മാറും. അതുകൊണ്ട് തന്നെ ഡോളര്‍ സൂചിക 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കൂടാതെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നതും ട്രംപ് ഇറാനുമായി ഡീല്‍ വേണ്ടെന്ന് പറഞ്ഞതും പണപ്പെരുപ്പ ഭയത്തെ കൂട്ടി. ഇതെല്ലാം കൂടി ചേര്‍ന്നാണ് സ്വര്‍ണത്തെ താഴേക്ക് വലിക്കുന്നത്.

ഇത് വാങ്ങാനുള്ള സമയമാണോ? വിദഗ്ധര്‍ പറയുന്നത് - തിടുക്കം കാട്ടരുത് എന്നാണ്. കാരണം വില ഇനിയും താഴാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര വില 4,000 ഡോളറിന് താഴെ നില്‍ക്കുന്നിടത്തോളം കാലം കേരളത്തില്‍ ഇടിവ് തുടരും. പക്ഷേ ഒരു കാര്യം ഓര്‍ക്കുക - ജ്വല്ലറിയില്‍ പോകുമ്പോള്‍ ഈ ബോര്‍ഡ് നിരക്ക് മാത്രമല്ല നിങ്ങള്‍ കൊടുക്കേണ്ടത്. ആഭരണത്തിന് പണിക്കൂലി, ജിഎസ്ടി ഡിസൈന്‍ പ്രീമിയം എന്നിവ കൂടി വരും. അതുകൊണ്ട് ഷോറൂമില്‍ കയറുന്നതിന് മുന്‍പ് അന്നത്തെ തത്സമയ നിരക്ക് ഫോണില്‍ വിളിച്ച് ഉറപ്പാക്കുക.