image

2 Feb 2026 5:43 PM IST

Gold

Sim Cards into Gold : സിം കാ‍ർഡിൽ സ്വ‍ർണത്തിൻ്റെ അംശമുണ്ടോ? 191 ​ഗ്രാം സ്വ‍ർണം വേ‍ർതിരിക്കുന്ന ഒരു വീഡിയോ

MyFin Desk

Sim Cards into Gold : സിം കാ‍ർഡിൽ സ്വ‍ർണത്തിൻ്റെ അംശമുണ്ടോ? 191 ​ഗ്രാം സ്വ‍ർണം വേ‍ർതിരിക്കുന്ന ഒരു വീഡിയോ
X

Summary

സിം കാർഡിലും സ്വർണത്തിൻ്റെ അംശമുണ്ടോ? 191 ഗ്രാം സ്വർണം വേർതിരിച്ചെടുക്കുന്ന ചൈനക്കാരൻ്റെ വീഡിയോ വൈറൽ.


സിം കാർഡിൽ സ്വർണത്തിൻ്റെ അംശമുണ്ടോ? പഴയ സിം കാർഡുകൾ ശേഖരിച്ച് സ്വർണ്ണം വേർതിരിച്ച ചൈനക്കാരൻ്റെ വീഡിയോ വൈറലായതോടെ സിമ്മിലെ സ്വർണത്തിൻ്റെ അംശം ച‍ർച്ചയാകുകയാണ്. വീഡിയോ വൈറലായതോടെ ചൈനയിലെ പല സെക്കൻഡ് ഹാൻഡ് പ്ലാറ്റ്‌ഫോമുകളിലും പഴയ സിം കാർഡുകൾ വാങ്ങാനുള്ള തിരക്കായതായി റിപ്പോ‍ർട്ടുകളുണ്ട്. എന്നാൽ അപകടകരമായ ഈ പ്രക്രിയയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ശ്രദ്ധേയമാകുന്നുണ്ട്. തെക്കൻ ചൈനയിലെ ക്വിയാവോ എന്ന ഒരാളാണ് സ്ക്രാപ്പിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇത് വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു.

വീഡിയോയിൽ, ക്വിയാവോ പഴയ സിം കാർഡുകൾ രാസവസ്തുക്കൾ നിറച്ച ഡ്രമ്മുകളിൽ ഇട്ടശേഷം തുരുമ്പിപ്പിച്ചും ചൂടാക്കിയുമൊക്കെ സ്വർണ്ണം പോലുള്ള വസ്തു വേർതിരിച്ചെടുക്കുന്ന കാണാം. അരിച്ചു ചൂടാക്കിയ ശേഷം, ഒടുവിൽ 191 ഗ്രാം സ്വർണ്ണമാണ് ലഭിച്ചത്. എന്നാൽ ഈ സ്വർണ്ണം ലഭിക്കാൻ ഏതാണ്ട് രണ്ട് ടൺ സ്ക്രാപ്പ് വേണ്ടി വന്നു എന്നതാണ് സത്യം. സിം കാർഡുകൾ മാത്രമല്ല, ഇ- വെയിസ്റ്റും ശേഖരിച്ചാണ് ഇയാൾ സ്വർണം വേർതിരിച്ചത്.

എല്ലാവർക്കും ഇങ്ങനെ ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്കരിക്കാനോ വിലയേറിയ ലോഹങ്ങൾ വേർതിരിക്കാനോ ആവില്ല. ചിലതരം ഇലക്ട്രോണിക് മാലിന്യങ്ങൾ വേർതിരിക്കാൻ നിയമപരമായ അനുമതി വേണം. തന്റെ അറിവ് പങ്കിടാൻ വേണ്ടി മാത്രമാണ് വീഡിയോ ചെയ്തതെന്ന് ക്വിയാവോ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സിം കാർഡിൽ സാധാരണ 0.001 ഗ്രാമിൽ താഴെ സ്വർണ്ണം മാത്രമേ അടങ്ങിയിട്ടുള്ളൂ. സിമ്മിൽ മാത്രമല്ല ബാങ്ക് കാർഡുകളുടെ ചിപ്പുകൾ, കമ്മ്യൂണിക്കേഷൻ ഡിവൈസുകളുടെ ചില ഭാഗങ്ങൾ തുടങ്ങി മറ്റ് ഇ- മാലിന്യങ്ങളിലും നേരിയ തോതിൽ സ്വർണ്ണത്തിൻ്റെ അംശം വേർതിരിച്ചെടുക്കാനാകും .