12 Sept 2023 10:52 AM IST
Summary
- കഴിഞ്ഞ 2 ദിനങ്ങളില്‍ സ്വര്‍ണം ഇടിവ് പ്രകടമാക്കി
- വെള്ളി വില ഉയര്‍ന്നു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന്‍റെ വില 5484 രൂപയാണ്, പവന് 43,872 രൂപ, തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷം വെള്ളിയാഴ്ച സ്വര്‍ണ വില ഉയര്‍ന്നെങ്കിലും ശനിയാഴ്ച വീണ്ടും താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താണ വിലയിലേക്ക് എത്തി. ഇന്നലെ വീണ്ടും നേരിയ ഇടിവുണ്ടായി. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയിലും മാറ്റമില്ല, 5983 രൂപയാണ് വില. പവന് 47,864 രൂപ.
ഡോളറിനുണ്ടായ നേരിയ ഇടിവിന്‍റെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണ വില തിരിച്ചുവരവ് പ്രകടമാക്കുന്നുണ്ട്, ഔണ്‍സിന് 1919-1925 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു.
ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവില ഇന്ന് ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ വര്‍ധനയോടെ 78 രൂപയായി. എട്ട് ഗ്രാം വെള്ളിക്ക് 624 രൂപ. ഇന്ന് 1 ഡോളറിന് 82.97 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം നടക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
