image

20 Sept 2023 11:37 AM IST

Gold

ഇന്ന് മാറ്റമില്ലാതെ സ്വര്‍ണ വില

MyFin Desk

Summary

വെള്ളിവിലയില്‍ ഇടിവ്


തുടര്‍ച്ചയായ നാലു ദിവസങ്ങളിലെ വര്‍ധനയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 5520 രൂപയാണ്. പവന് 44,160 രൂപ. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 1 രൂപയുടെ വര്‍ധനയോടെ, 6,023 രൂപയിലെത്തി. പവന് 48176 രൂപ, 8 രൂപയുടെ വര്‍ധന. ആഗോള തലത്തിലും സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റമില്ല. ഫെഡ് റിസര്‍വ് യോഗത്തിന്‍റെ തീരുമാനങ്ങള്‍ വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയാണ്. ഔണ്‍സിന് 1928-1933 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവില ഇന്ന് ഇടിവ് പ്രകടമാക്കി. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 30 പൈസയുടെ ഇടിവോടെ 78 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 624 രൂപ. ഇന്ന് 1 ഡോളറിന് 83.24 രൂപ എന്ന നിലയാണ് കറന്‍സി വിനിമയം നടക്കുന്നത്.