image

8 Aug 2025 10:22 AM IST

Gold

കത്തിക്കയറി സ്വര്‍ണവില; റെക്കോര്‍ഡുകള്‍ പഴങ്കഥ

MyFin Desk

കത്തിക്കയറി സ്വര്‍ണവില;  റെക്കോര്‍ഡുകള്‍ പഴങ്കഥ
X

Summary

പവന് വര്‍ധിച്ചത് 560 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. സര്‍വകാല റെക്കോര്‍ഡില്‍ നിന്നും റെക്കോര്‍ഡിലേക്കാണ് പൊന്നിന്റെ കുതിപ്പ്. സംസ്ഥാനം കണ്ട ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഇന്ന് രേഖപ്പെടുത്തി.

ഗ്രാമിന് 70 രൂപയും പവന് 560 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ 9470 രൂപ ഗ്രാമിനും 75760 രൂപ പവനും വിലയായി.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില ഉയര്‍ന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7775 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയും വര്‍ധിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഗ്രാമിന് രണ്ടു രൂപ ഉയര്‍ന്ന് 125 രൂപയാണ് ഇന്നത്തെ വിപണിവില.

ഈ മാസമാദ്യം 73200 രൂപയായിരുന്നു കേരളത്തില്‍ സ്വര്‍ണവില. ഒരാഴ്ചക്കിടെ വര്‍ധിച്ചത് 2500 രൂപയിലധികമാണ്.

ഇന്നലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 3397.50 ഡോളറിനാണ് സ്വര്‍ണം ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ 3400 ഡോളര്‍ കടന്ന പൊന്ന് 3407 ഡോളറിലെത്തി. പിന്നീട് 3396 ഡോളറിലേക്ക് ഇറങ്ങി. അന്താരാഷ്്ട്ര മാര്‍ക്കറ്റിലെ ഈ വ്യതിയാനമാണ് സംസ്ഥാനത്തും സ്വര്‍ണവില ഉയരാന്‍ കാരണമായത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്കക്കലി സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്. ഇന്ത്യക്കെതിരായ തീരുവ വര്‍ധിപ്പിച്ചതും നിക്ഷേപത്തിന് സ്വര്‍ണം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു.