31 Oct 2026 10:53 AM IST
Summary
വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമാകുകയാണ് തുടര്‍ച്ചയായ വിലയിടിവ്
സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി! ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,480 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,840 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായി. ഇന്നലത്തെ 1,240 രൂപയുടെ ഇടിവുകൂടി ചേര്‍ത്താല്‍, രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത് 3,720 രൂപയാണ്. വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് ഈ വിലയിടിവ്.സ്വര്‍ണവില ഏഴുമാസത്തെ താഴ്ന്ന നിലയിലാണ് ഇന്ന്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 250 രൂപ ഇടിഞ്ഞ് ഇന്നത്തെ വില 10,420 രൂപയിലെത്തി. വെള്ളിവിലയും ഇടിഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ വിപണി നിരക്ക് 200 രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,875.55 ഡോളറിലേക്ക് താഴ്ന്നതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തും പ്രകടമായത്. ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുത്തതും ഡോളറിന്റെ മൂല്യം ഉയര്‍ന്നതും സ്വര്‍ണവിപണിയെ സമ്മര്‍ദത്തിലാക്കി. എണ്ണവിലയിലെ മാറ്റങ്ങളും രൂപയുടെ വിനിമയനിരക്കും ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
പഠിക്കാം & സമ്പാദിക്കാം
Home
