10 Jun 2026 5:22 PM IST
Summary
ഇന്ന് രണ്ടുതവണയായി ആകെ 3960 രൂപയുടെ വിലയിടിവാണ് ഉണ്ടായത്. ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വര്‍ണം ഇപ്പോള്‍ എത്തിയിരിക്കുന്നത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസത്തിന്റെ പ്രതിഫലനമെന്നോണം സ്വര്‍ണത്തിന് ഇന്ന് വലിയ വിലക്കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം ഗ്രാമിന് 395 രൂപയും പവന് 3,160 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 13,645 രൂപയിലും, ഒരു പവന്‍ സ്വര്‍ണം 1,09,160 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ ഇന്ന് രണ്ടുതവണയായി ആകെ 3960 രൂപയുടെ വിലയിടിവാണ് ഉണ്ടായത്. ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വര്‍ണം ഇപ്പോള്‍ എത്തിയിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന്റെയും വിലയില്‍ ഇടിവുണ്ടായി. ഗ്രാമിന് 85 രൂപയോളം കുറഞ്ഞ് 11,130 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപ എന്ന നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ കനത്ത ഇടിവാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്. പൊന്നിന്റെ വിലയില്‍ ഉണ്ടായ ഈ പെട്ടെന്നുള്ള കുറവ് വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വരുംദിവസങ്ങളിലും വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് വിപണി.
പഠിക്കാം & സമ്പാദിക്കാം
Home
