2 April 2026 3:16 PM IST
Summary
രണ്ടു ദിവസം കൊണ്ട് പവന് 1800 രൂപ കുറഞ്ഞു
രണ്ടു ദിവസം കൊണ്ട് പവന് 1800 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 109240 രൂപയാണ് വില. ഒരു ഗ്രാമിന് 13655 രൂപയും. ഇന്ന് രാവിലെ പവന് 111040 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4630 രൂപയിലാണ് വില.
അതേസമയം മാർച്ച് ആദ്യ വാരങ്ങളിൽ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ ആഴ്ചയിൽ ഉയർന്നിരുന്നു. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 7000 രൂപയാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന് 6000 രൂപയായിരുന്നു വർധന. പശ്ചിമേഷ്യൻ സംഘർഷം അയഞ്ഞേക്കുമെന്ന സൂചനകളെ തുടർന്നായിരുന്നു ഇത്.
അതേസമയം ഇറാൻ- ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ സ്വർണ വില പതിവിന് വിപരീതമായി ഇടിഞ്ഞിരുന്നു. നിക്ഷേപകർ ഡോളറിലേക്ക് തിരിഞ്ഞതാണ് സ്വർണത്തിൻ്റെ ഡിമാൻഡ് ഇടിയാൻ കാരണം. കറക്ഷന് ശേഷം സ്വർണ വില തിരിച്ചുകയറുന്നതിൻ്റെ സൂചനകൾ വന്നിരുന്നെങ്കിലും പിന്നീട് വില ഉയരുകയായിരുന്നു. ഏപ്രിൽ ഒന്നിന് സ്വർണ്ണ വില രണ്ട് ശതമാനമാണ് ഉയർന്നത്.യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ സാധ്യതയുണ്ടെന്ന ശുഭാപ്തിവിശ്വാസമാണ് എംസിഎക്സിൽ സ്വർണത്തിന് അനുകൂലമായത്. എന്നാൽ സംഘർഷങ്ങൾക്ക് അയവില്ലെന്നത് വീണ്ടും നിക്ഷേപകരുടെ തീരുമാനത്തെ ബാധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
