image

22 Jun 2026 12:59 PM IST

Gold

Silver Rate MCX :എംസിഎക്സിൽ പറന്ന് വെള്ളി വില , സ്വർണത്തിനും വില ഉയരുമോ?

MyFin Desk

Gold bars and coins representing gold price trends and investment in Kerala.
X

gold-coins-bars-market-trend-kerala.jpg

Summary

യുഎസ് ഇറാൻ ചർച്ചകൾക്ക് വഴി തെളിഞ്ഞതോടെ എംസിഎക്സിൽ വെള്ളി വിലയിൽ തകർപ്പൻ മുന്നേറ്റം . വെള്ളിയും സ്വർണവും നേട്ടം തുടരുമോ?


എംസിഎക്സിൽ പറന്ന് വെള്ളിവില. യുഎസ്-ഇറാൻ ചർച്ചകളിലെ പുരോഗതി സ്വർണം, വെള്ളി വിലകളിലും പ്രതിഫലിക്കുന്നു. എംസിഎക്സിൽ വെള്ളി വില കിലോഗ്രാമിന് 4,500 രൂപ ഉയർന്ന് 2.37 ലക്ഷം രൂപയായി മാറി. ജൂലൈ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ കിലോയ്ക്ക് 1.94 ശതമാനം ഉയർന്ന് 2,37,710 രൂപയിൽ ആണ് വില. 4,525 രൂപയുടെ വില വർധന. എംസിഎക്സിൽ ഗോൾഡ് ഫ്യൂചേഴ്സ് നിരക്കിലും വർധനയുണ്ട്. ജൂലൈ ഫ്യൂച്ചേഴ്‌സിൽ 10 ഗ്രാമിന് 0.72 ശതമാനമാണ് വില വർധന. 1,039 രൂപ ഉയർന്ന് 1,46,260 രൂപയിലാണ് വ്യാപാരം.

യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ച മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കുറക്കുമെന്ന പ്രതീക്ഷ തന്നെയാണ് വിലയേറിയ ലോഹങ്ങളുടെ വിലയിലെ മുന്നേറ്റത്തിന് കാരണം. ചർച്ചകൾ പോസിറ്റീവായതിനാൽ വിപണിയിലെ അനിശ്ചിതത്വത്തിനും അയവുണ്ട്. സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ആദ്യ റൗണ്ട് വിജയമായിരുന്നു. യുഎസ് - ഇറാൻ സമാധാന ശ്രമങ്ങൾ ഈ ആഴ്ചയും വിപണിയിൽ നിർണായകമാകും.

വെള്ളി വില ഔൺസിന് 90 ഡോളർ തൊടുമോ?

അതേസമയം ഔൺസിന് 67 .12 ഡോളറിലാണ് ഇപ്പോൾ വില. ക്രൂഡ് ഓയിൽ വിലയിലെ ഇടിവും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കുറയുന്നതും യുഎസ് ഡോളറിനെ ദുർബലപ്പെടുത്തിയിട്ടുണ്ട് . 2026 ഓടെ 6 .7 കോടി ഔൺസ് ക്ഷാമം സിൽവറിൽ പ്രതീക്ഷിക്കുന്നുണ്ട്. സാങ്കേതിക വിശകലനം അനുസരിച്ച് 74.80 ഡോളറാണ് റെസിസ്റ്റൻസ് ലെവൽ. സ്ഥിരമായ ബ്രേക്ക്ഔട്ട് 90–92 ഡോളറിലേക്ക് വില എത്തിക്കാനും സാധ്യതയുണ്ട്. അതേസമയം കൂടുതൽ ഇടിഞ്ഞാൽ 62 ഡോളർ വരെ വില ഇടിയാമെന്നും അനലിസ്റ്റുകൾ സൂചിപ്പിക്കുന്നുണ്ട്.