image

16 Sept 2026 10:24 AM IST

Gold

ഫെഡ് പ്രഖ്യാപനത്തിന് മുമ്പ് ഒരു സ്വര്‍ണത്തിളക്കം

MyFin Desk

ഫെഡ് പ്രഖ്യാപനത്തിന് മുമ്പ്   ഒരു സ്വര്‍ണത്തിളക്കം
X

Summary

യുഎസ് ഫെഡറല്‍ റിസര്‍വ് ഇന്ന് പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കെയാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,065 രൂപയായും ഒരു പവന്റെ വില 1,12,520 രൂപയായും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 11,555 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വില ഗ്രാമിന് 245 രൂപയായി താഴ്ന്നു.

വില ഉയര്‍ന്നെങ്കിലും സ്വര്‍ണവിപണി ഇപ്പോള്‍ വലിയ ആശങ്കയിലാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് ഇന്ന് പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കെയാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പലിശ നിരക്ക് വര്‍ധിപ്പിക്കാനാണ് സാധ്യതയെന്ന സൂചനയാണ് വിപണിയെ പിടിച്ചുലയ്ക്കുന്നത്. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് സ്വര്‍ണവില കുറയാന്‍ ഇടയാക്കും. അതേസമയം ആഗോള ബാങ്കുകള്‍ സ്വര്‍ണം വാങ്ങാനിറങ്ങിയാല്‍ വില കുറയണമെന്നില്ല.

ഡോളറിന് ശക്തി കൂടുന്നതും ട്രഷറി ബോണ്ട് യീല്‍ഡ് ഉയരുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാകാം. കൂടാതെ കുതിച്ചുയരുന്ന എണ്ണവിലയും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നുണ്ട്. അതിനാല്‍ ഫെഡ് പ്രഖ്യാപനം വരുന്നത് വരെ വിപണി അതീവ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളും ചേര്‍ത്താല്‍ 1,21,720 രൂപയെങ്കിലും നല്‍കേണ്ടിവരും.