21 April 2025 10:41 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 9015രൂപ
- പവന്‍ 72120 രൂപ
- വെള്ളി ഗ്രാമിന് 109 രൂപ
ഈസ്റ്റര്‍ അവധിക്ക് ശേഷം സ്വര്‍ണ വിലക്കുതിപ്പ് തുടരുകയാണ്. സ്വര്‍ണവില ഇന്ന് ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. പവന് 760 രൂപയും കുതിച്ചുകയറി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9015 രൂപയായി. പവന് 72120 രൂപയായും ഉയര്‍ന്നു. പൊന്ന് ഗ്രാമിന് 9000- രൂപകടക്കുന്നത് ഇതാദ്യമാണ്. സ്വര്‍ണവിലയിലും പുതിയ സര്‍വകാലറെക്കോര്‍ഡ് സൃഷ്ടിച്ചു.
ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും വിലയില്‍ മാറ്റമുണ്ടാകുകയായിരുന്നു.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7410 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും വര്‍ധന ദൃശ്യമായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 109 രൂപയിലാണ് വ്യാപാരം.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ് കഴിഞ്ഞവര്‍ഷത്തെ കാള്‍ 19000 രൂപയ്ക്ക് അടുത്താണ് സ്വര്‍ണത്തിന് ലാഭം വന്നിട്ടുള്ളത്.
ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണവില വര്‍ധിക്കുന്നത് ഉപഭോക്താക്കളെ വലയ്ക്കും.
അടുത്തമൂന്നു മാസങ്ങള്‍ക്കിടയില്‍ സ്വര്‍ണം ഔണ്‍സിന് 3500 ഡോളര്‍ കടക്കും എന്നാണ് വിദഗ്ധരുടെ പ്രവചനം.
പഠിക്കാം & സമ്പാദിക്കാം
Home
