image

30 Jan 2024 11:05 AM IST

Gold

ഇന്ന് 10 അല്ല 20 രൂപ കൂടി സ്വര്‍ണം; പവന് 46400 രൂപ

MyFin Desk

gold updation price hike 30 01 24
X

Summary

  • ഗ്രാമിന്റെ വില 5800 രൂപയായി
  • 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 22 രൂപ വര്‍ധിച്ച് 6,327 രൂപയായി.
  • വെള്ളി വിലയില്‍ മാറ്റമില്ല


കുറച്ചു ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്നു സ്വര്‍ണ വില. ഇടക്ക് അനങ്ങാതിരുന്നും 10 രൂപ കൂടിയും കുറഞ്ഞുമൊക്കെയായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. എന്നാല്‍, ഇന്ന് 20 രൂപയുടെ വര്‍ധനായണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിനുണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന്റെ വില 5800 രൂപയായി. പവന് 160 രൂപയുടെ വര്‍ധനയോടെ 46400 രൂപയിലേക്കും എത്തി.-

24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 22 രൂപ വര്‍ധിച്ച് 6,327 രൂപയായി.പവന് 50,616 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല ഗ്രാമിന് 78 രൂപയായി തുടരുന്നു. ഫെബ്രുവരി ഒന്നിലെ ഫെഡ് റിസര്‍വ് മീറ്റിംഗ് തീരുമാനങ്ങള്‍, കേന്ദ്ര ബജറ്റ് എന്നിവ സ്വര്‍ണ വിലയെ സംബന്ധിച്ച് നിര്‍ണായകമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,031.86 ഡോളറിലാണ് സ്വര്‍ണ വില. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 82.65 ഡോളറാണ്. ഡോളറിനെതിരെ 83.13 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.