image

10 March 2025 10:29 AM IST

Gold

പിന്നോട്ടില്ല; ഇന്നും വര്‍ധിച്ച് സ്വര്‍ണവില

MyFin Desk

gold updation price hike 10 03 2025
X

Summary

  • പവന് 80 രൂപയുടെ വര്‍ധനവ്
  • സ്വര്‍ണം ഗ്രാമിന് 8050 രൂപ
  • പവന്‍ 64400 രൂപ


ഇന്നും സംസ്ഥാനത്ത് സ്വര്‍ണവില മുന്നോട്ടുതന്നെ. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8050 രൂപയായി ഉയര്‍ന്നു. പവന്റെ വില 64400 രൂപയുമായി. കുറഞ്ഞ വില വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുപോലും പൊന്നിന്റെ വില 64000-ത്തിന് മുകളിലാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചു. ഗ്രാമിന് 6620 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നിന്റെ വില കൂടാന്‍ തന്നെയാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര ചലനങ്ങളും ഡോളറിന്റെ മൂല്യവും സ്വര്‍ണവിപണിയെ നേരിട്ട് ബാധിക്കുന്നു. സുരക്ഷിത നിക്ഷേപം എന്ന പദവി പൊന്ന് കൈവിട്ടിട്ടില്ല എന്നതിന് ഉദാഹരണമാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന വില വര്‍ധന.