28 Feb 2026 10:06 AM IST
Summary
ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന് ഒറ്റയടിക്ക് 2,320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,20,800 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 290 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം 15,100 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 240 രൂപ വര്‍ധിച്ച് 12,405 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം പവന് 99,240 രൂപയുമായി.
ഫെബ്രുവരിയില്‍ ആദ്യമായാണ് സ്വര്‍ണവില 1.20 ലക്ഷം കടക്കുന്നത്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ജനുവരി 29-നായിരുന്നു സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തുന്നത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
ജ്വല്ലറിയില്‍ നിന്ന് ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍, പുതിയ വിപണി വിലയ്‌ക്കൊപ്പം 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലെ 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം നിരക്കിലെ ജിഎസ്ടിയും ചേര്‍ത്ത് 1,37000 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റവും ഉണ്ടാകും.
പഠിക്കാം & സമ്പാദിക്കാം
Home
