12 May 2025 3:07 PM IST
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മാറ്റം. രാവിലെ പവന് 165 രൂപ കുറഞ്ഞതിന് പിന്നാലെ, ഉച്ചയ്ക്ക് വീണ്ടും 130 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഒരു ദിവസം രണ്ട് തവണ സ്വര്‍ണവില ഇടിയുന്നത് അപൂര്‍വമാണ്. അന്തര്‍ദേശീയ വിപണിയില്‍ സംഭവിക്കുന്ന പുതിയ മാറ്റമാണ് വില കുറയാന്‍ കാരണം. ഇതോടെ ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് നല്ല അവസരമാണ് വന്നിരിക്കുന്നത്.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 165 രൂപ കുറഞ്ഞ് രാവിലെ 8880 രൂപയായിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 71040 രൂപയും.
ഉച്ചയ്ക്ക് സംഭവിച്ച മാറ്റം
ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ കുറഞ്ഞു. അതായത്, ഒരു ഗ്രാമിന്റെ പുതിയ വില 8750 രൂപയായി താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 70000 രൂപയായും കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
