image

26 Jan 2026 10:47 AM IST

Gold

കുതിപ്പിന് റോക്കറ്റ് വേഗം; സ്വര്‍ണവില ഇതെങ്ങോട്ട്?

MyFin Desk

കുതിപ്പിന് റോക്കറ്റ് വേഗം;  സ്വര്‍ണവില ഇതെങ്ങോട്ട്?
X

Summary

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുകയാണ്. പവന് വില 1,19,320 രൂപയായി ഉയര്‍ന്നു


സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,915 രൂപയും പവന് 1,19,320 രൂപയുമാണ് വില. ആനുപാതികമായി 18 കാരറ്റ് സ്വര്‍ണത്തിനും വിലവര്‍ധിച്ചു. ഗ്രാമിന് 12,255 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും 10 രൂപയുടെ വര്‍ധനവുണ്ടായി. ഗ്രാമിന് 345 രൂപയാണ് ഇന്നത്തെ വിപണിവില.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡിമാന്‍ഡ് ഉയരുന്നതാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണം. ആഭരണം വാങ്ങിക്കൂട്ടുന്നത് വിലയെ ബാധിക്കുന്നില്ല. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപിന്റെ പിടിവാശി തുടരുന്നതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. യൂറോപ്പിനുമേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും സ്ഥിതി വഷളാക്കുകയാണ്. ട്രംപ് പിന്നീട് തീരുവയില്‍നിന്നും പിന്നോട്ടുപോയെങ്കിലും യുഎസ്-യൂറോപ്പ് ഭിന്നത് തുടരുന്നു.