image

12 Feb 2026 5:19 PM IST

Gold

Gold Rate Forecast : സ്വർണം , വെള്ളി വില എവിടെ എത്തും? ഞെട്ടിക്കുന്ന ഒരു പ്രവചനം

MyFin Desk

a big drop in gold and silver is coming
X

Summary

സ്വർണം , വെള്ളി വില ഇനി എവിടെ എത്തും. ഞെട്ടിക്കുന്ന ഈ പ്രവചനം അറിയൂ


സ്വർണ്ണ വില ട്രോയ് ഔൺസിന് 5,000 ഡോളർ ലെവലിലേക്ക് കുറയുകയാണ്. വെള്ളി വില രണ്ട് ശതമാനം വരെ കുറഞ്ഞ് 82 ഡോളറിലെത്തി. യുഎസ് തൊഴിൽ ഡാറ്റ ശക്തമായതിനാൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങി. ഡോളർ കരുത്താർജിച്ചത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുറയാൻ കാരണമായി.

വ്യാഴാഴ്ച സ്പോട്ട് ഗോൾഡ് വില ഔൺസിന് 5,080 ഡോളർ ആയി കുറഞ്ഞപ്പോൾ സ്പോട്ട് സിൽവർ വില 2 ശതമാനം കുറഞ്ഞ് 82.2 ഡോളറിലെത്തി.

സ്വർണ്ണ വില ട്രോയ് ഔൺസിന് 5,608.35 എന്ന റെക്കോർഡ് ഉയർന്ന നിലയിൽ നിന്ന് 10.4 ശതമാനം കുറഞ്ഞു. വെള്ളി എക്കാലത്തെയും ഉയർന്ന വിലയായ ഔൺസിന് 121.67 ഡോളറിൽ എന്ന ലെവലിൽ നിന്ന് 48 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

സ്വർണം, വെള്ളി വില കൂടുതൽ ഇടിയുമോ?

സ്വർണം, വെള്ളി വില ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഇടിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ വില ഇടിയുമോ? ഫെബ്രുവരി ആദ്യം ഉണ്ടായ കുത്തനെയുള്ള ഇടിവിൽ നിന്ന് തിരിച്ചു കയറിയ വില ദീർഘകാലത്തിൽ വീണ്ടും കുതിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രവചനങ്ങൾ. വർഷാവസാനത്തോടെ ബുള്ളിയൻ 6,000 ഡോളർ നിലവാരത്തിലേക്ക് ഉയരുമെന്ന് ബിഎൻപി പാരിബാസ് ചൂണ്ടിക്കാട്ടുന്നു. ഡച്ച് ബാങ്ക് എജിയും ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പും സ്വർണത്തിലെ ബുള്ളിഷ് മുന്നേറ്റം പ്രവചിക്കുന്നു.

ഞെട്ടിക്കുന്ന വില ചൂണ്ടിക്കാട്ടി മറ്റൊരു പ്രവചനം

ബാബ വാംഗയുടെ പ്രവചനവും ദീ‍ർഘകാല ബുള്ളിഷ് പ്രകടനത്തിന് അനുകൂലമാണ്. സ്വർണ്ണം വെള്ളി വിലകൾ ഭാവിയിൽ ഞെട്ടിക്കുന്ന ഉയരം തൊടുമെന്നാണ് പ്രവചനം.ആഗോള കറൻസികളുടെ മൂല്യം ഇടിയുമെന്നും സ്വർണ്ണം വെള്ളി വില കുതിക്കുമെന്നുമുള്ള അനുമാനം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധയാക‍ർഷിച്ചിരുന്നു. പേപ്പർ കറൻസികളുടെ മൂല്യം നഷ്ടപ്പെടുമ്പോൾ വിലയേറിയ ലോഹങ്ങളുടെ മൂല്യം വീണ്ടും കുത്തനെ ഉയരുമെന്നായിരുന്നു പ്രവചനം..കറൻസികളുടെ മൂല്യം കുറയുമെന്നും ആളുകൾ പണം കറൻസികളിൽ നിന്ന് മാറ്റുമെന്നുമാണ് വാംഗയുടെയും പ്രവചനം.