image

22 Jan 2026 4:38 PM IST

Gold

സ്വര്‍ണവില 7,000 ഡോളറിലേക്കൊ? 10 ഗ്രാമിന് 2 .3 ലക്ഷം രൂപ വരെയായി വില പറക്കാമെന്ന് പ്രവചനങ്ങൾ

MyFin Desk

Gold biscuits and silver bars with a rising financial graph background, representing gold and silver ETF price hike.
X

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് കുതിച്ചുയരുന്ന സ്വർണ്ണ-വെള്ളി വിലകൾ

Summary

സ്വർണ നിക്ഷേപകർക്ക് ആശ്വസിക്കാൻ വകയുണ്ട് . വില ട്രോയ് ഔൺസിന് 7000 ഡോളറിലെത്തുമെന്ന് റിപ്പോർട്ട്


സ്വര്‍ണവില ഔണ്‍സിന് 7,000 ഡോളര്‍ കടക്കുമെന്ന് പ്രവചനം. വരാനിരിക്കുന്നത് വമ്പന്‍ കുതിപ്പ്!ഇന്ത്യയില്‍ 2.3 ലക്ഷം രൂപ എത്താമെന്നും സൂചന.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 73 ശതമാനം വളര്‍ച്ചയോടെ 4,800 ഡോളര്‍ പിന്നിട്ട സ്വര്‍ണം, ഇനിയൊരു 46 ശതമാനം കൂടി ഉയരാന്‍ തയ്യാറെടുക്കുകയാണെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.സാമ്കോ സെക്യൂരിറ്റീസിലെ റിസര്‍ച്ച് ഹെഡ് അപൂര്‍വ ഷേത്ത് പറയുന്നത് ഫിബൊനാച്ചി എക്സ്റ്റന്‍ഷന്‍ പ്രകാരം സ്വര്‍ണത്തിന്റെ അടുത്ത ലക്ഷ്യം 7,040 ഡോളറാണ് എന്നാണ്. അതായത് അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വില വീണ്ടും കുത്തനെ കുതിക്കാമെന്നാണ് സൂചന.

ജെഫ്രീസിലെ ക്രിസ്റ്റഫര്‍ വുഡും ഈ സാധ്യതകൾ ശരിവെക്കുന്നുണ്ട്. 1980-ലെ സ്വര്‍ണവിലയും അന്നത്തെ ആളോഹരി വരുമാനവും തമ്മിലുള്ള അനുപാതം വെച്ച് നോക്കിയാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സ്വര്‍ണം 6,600 ഡോളറിലേക്ക് എത്തേണ്ടതുണ്ട്. ഒരു സെക്കുലര്‍ ബുള്‍ മാര്‍ക്കറ്റിന്റെ പീക്കില്‍ സ്വര്‍ണം ഈ വില കൈവരിക്കുമെന്നാണ് അപൂർവ ഷേത്ത് സൂചിപ്പിക്കുന്നത്.

സ്വർണം വാങ്ങിക്കൂട്ടുന്ന കേന്ദ്ര ബാങ്കുകൾ

തുടര്‍ച്ചയായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മൂലം വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്.ഫിസ്‌ക്കല്‍ ഡെഫിസിറ്റും പലിശ നിരക്കുകളിലെ അനുകൂല സാഹചര്യവുമാണ് കുതിപ്പിന് കാരണമാവുകയെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപിന്റെ നിലപാടിലുണ്ടായ മാറ്റം വിപണിയെ താല്‍ക്കാലികമായി ബാധിച്ചുവെങ്കിലും എംസിഎക്‌സില്‍ 1,50,000 - 1,53,000 ലെവലുകള്‍ മികച്ച ഒരു ബൈയിംഗ് സോണ്‍ ആയി തുടരുമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു.