6 Aug 2025 10:12 AM IST
Summary
പവന് വര്‍ധിച്ചത് 80 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിന് ഒപ്പമെത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പൊന്നിന്റെ വില ഇതുവരെ കുറിക്കപ്പെട്ട ഉയര്‍ന്ന വിലക്കൊപ്പമെത്തി. ഗ്രാമിന് 9380 രൂപയും പവന് 75040 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.
ഇതിനുമുമ്പ് കഴിഞ്ഞ മാസം 23 നായിരുന്നു സ്വര്‍ണം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 75040 രൂപയിലെത്തിയത്. ഇനി വില ഉയര്‍ന്നാല്‍ സ്വര്‍ണംപുതിയ സര്‍വകാലറെക്കോര്‍ഡിലേക്ക് നീങ്ങും.
18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 10 രൂപ വര്‍ധനവുണ്ട്. ഗ്രാമിന് 7700 രൂപയ്ക്കാണ് വ്യാപാരം. വെള്ളിവിലയും ഗ്രാമിന് ഒരു രൂപ വര്‍ധിച്ചു. 123 രൂപയാണ് ഇന്നത്തെ വിപണി വില.
യുഎസ് ഫെഡ് പലിശ കുറയ്ക്കും എന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര സ്വര്‍ണവിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്. ചൊവ്വാഴ്ച 490 ഡോളര്‍ ഉയര്‍ന്ന സ്വര്‍ണം 3381.60 ഡോളറിനാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ സ്വര്‍ണവില 3379 ഡോളറിലായിരുന്നു.
കൂടാതെ യുഎസ് പ്രഖ്യാപിച്ച താരിഫും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് കൂടുതല്‍ പിഴ ഈടാക്കുമെന്ന പ്രഖ്യാപനവും സ്വര്‍ണവിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
