image

19 Aug 2026 10:20 AM IST

Gold

ഇപ്പോൾ സ്വർണം വാങ്ങാം ; വില കുറഞ്ഞു

MyFin Desk

gold rate today | gold price news malayalam
X

Summary

സ്വർണം വാങ്ങാൻ അനുകൂല അവസരം. വില ഇടിവ്


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 680 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,13,640 രൂപയാണ് വില. ഗ്രാമിന് 14,205 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,350.02 ഡോളറണ് വില.

ഓഗസ്റ്റ് നാലിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തിയത്. 1,05,600 രൂപയായിരുന്നു വില. ഗ്രാമിന് 13,200 രൂപയും. ഇന്നലെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. ഒരു പവന് 1,14,320 രൂപയായിരുന്നു വില. ഗ്രാമിന് 14290 രൂപയും.

യുഎസ് ട്രഷറി യീൽഡുകൾ 30 വർഷത്തെ ഉയർന്ന നിരക്കിലാണ്. 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ആദായം. ഫെഡിന്റെ സെപ്റ്റംബറിലെ മീറ്റിംഗിൽ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വർണ വിലയെ ബാധിക്കും. മുൻ സെഷനുകളിൽ സ്വർണത്തിന് വിൽപ്പന സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു.