image

11 Nov 2023 4:39 PM IST

Market

'വിപണിയില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയം'

MyFin Desk

വിപണിയില്‍ നിക്ഷേപിക്കാന്‍  പറ്റിയ സമയം
X

Summary

  • ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ സുവര്‍ണകാലം വരാനിരിക്കുന്നു
  • കോവിഡിനുശേഷം മാര്‍ക്കറ്റിലേക്കു വന്നവരുടെ എണ്ണം വര്‍ധിച്ചു


പതിനാറാമത്തെ വയസിൽ പബ്ലിക് ഓഫറിങ് വഴി സ്റ്റോക്ക് മാർക്കറ്റിലേക്ക് എത്തിപ്പെടുകയും ഇന്ന് 26 ലധികം ബ്രാഞ്ചുകളും 600 ലധികം ഫ്രാഞ്ചൈസികളുമായി മായി മുന്നേറുന്ന അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റിങ് ലിമിറ്റഡ് സാരഥി അക്ഷയ് അഗർ വാളുമായി മൈഫിൻ പോയിന്റിലെ അനു വി കെ നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ

?താങ്കൾ പതിനേഴാമത്തെ വയസിൽ സ്റ്റോക്ക് മാർക്കറ്റ് മേഖലയിലേക്ക് വന്ന താങ്കളുടെ യാത്ര എങ്ങനെയുണ്ടായിരുന്നു

ഞാൻ തുടങ്ങിയത് പബ്ലിക് ഇഷ്യൂ വെച്ചായിരുന്നു. അന്ന് അത് വളരെ കുറഞ്ഞ വിലയിൽ കിട്ടി. പതിനാറാമത്തെ വയസിലാണ് ഞാൻ ജോലി തുടങ്ങിയത്. ലോകത്തിലെ എല്ലാ കാര്യങ്ങളും സ്റ്റോക്ക് മാർക്കറ്റിനെ ബാധിക്കും എന്നതാണ് സ്റ്റോക്ക്മാർക്കറ്റിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച കാര്യം. എന്‍എസ്ഇ വരുന്നതിനു മുമ്പേ സ്റ്റോക്ക് വില്കണമെങ്കിൽ ബ്രോക്കറെ സമീപിക്കണം. അങ്ങനെ ഞാൻ ഒരു ബ്രോക്കറെ സ്മീപിക്കുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സബ് ബ്രോക്കറായി ആണ് തുടക്കം. കുറച്ചു കാലം അങ്ങനെ തുടർന്നു. പിന്നീട് കൊച്ചിൻ സ്റ്റോക്ക് എക്സ്ചേയ്ഞ്ചിൽ മെമ്പർഷിപ് എടുത്തു . 1996 ൽ എന്‍എസ്ഇ വന്നപ്പോൾ മെമ്പർഷിപ് എടുത്തു. അന്ന് പെനിസുലർ ക്യാപിറ്റൽ എന്ന പേരിൽ തുടങ്ങി . പിന്നീട് അത് അക്യൂമെൻ ആയി മാറി. എന്‍എസ്ഇ വന്നതിനു ശേഷം കാര്യങ്ങൾ കൂടുതൽ എളുപ്പമായി. രാജ്യം ഒറ്റ വിപണി ആയി മാറി . എവിടെ നിന്നും നമുക്ക് ട്രേഡ് ചെയ്യാൻ കഴിഞ്ഞു.ഇപ്പോൾ കൂടുതൽ വിപുലീകരിച്ച് രാജ്യത്ത് 26 ഓളം ബ്രാഞ്ചുകൾ ഉണ്ട്

?IPO വഴി ആണ് താങ്കൾ വന്നത്. എന്നാൽ അടുത്ത കാലത്തതായി പലരും ലിസ്റ്റിംഗ് ഡേ തന്നെ നേട്ടം ഉണ്ടാക്കാൻ വേണ്ടി ഇൻവെസ്റ്റ് ചെയ്യുന്നതായി കാണാൻ കഴിഞ്ഞു.

ഇപ്പോൾ ഞാൻ ഇപ്പോ വലിയ ഫാൻ അല്ല. കാരണം ഞാൻ തുടങ്ങിയ സമയം ഷെയർ വില വളരെ കുറവായിരുന്നു . ഇന്ന് വളരെ കൂടുതൽ ആണ്. നല്ല IPO ക്കു അലോട്ട്മെന്റ് കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. ഇന്നത്തെ കാലത്ത് അത്ര നല്ലതായി നിർദ്ദേശിക്കാൻ കഴിയില്ല

?ഇന്ത്യയിൽ 144 കോടി ജനങ്ങളിൽ 8 കോടി ജനങ്ങൾ മാത്രമാണ് സ്റ്റോക്ക്മാർക്കറ്റിലേക്ക് വരുന്നത്. അതിൽ തന്നെ സജീവമായവർ വളരെ കുറവാണ്. എന്നാൽ മാർക്കറ്റിന്റെ ഭാവി വരാനിരിക്കുന്നതെന്നും പറയുന്നുണ്ട്

കോവിഡ് വരുന്നതിനു മുമ്പ് ഇന്ത്യയിൽ 4 കോടി ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് മൊത്തം ജന സംഖ്യയുടെ 3 ശതമാനം മാത്രം കോവിഡ് വന്നപ്പോൾ അത് ഇരട്ടിയിലധികമായി. വലിയ മാറ്റം ആണ് വന്നത്. യു എസിൽ നോക്കുകയാണെങ്കിൽ അവിടെ 4O ശതമാനത്തിൽ കൂടുതൽ ആളുകൾ സ്റ്റോക്ക്മാർക്കറ്റിൽ ഉണ്ട്. ഇന്ത്യയിൽ ഇപ്പോഴും 6 ശതമാനം മാത്രം. അതുകൊണ്ടു ഇന്ത്യയിൽ സ്റ്റോക്ക്മാർക്കറ്റിൽ സുവർണ കാലം വരാനിരിക്കുന്നു. സ്റ്റോക്ക് മാർക്കറ്റ് റിസ്കിയാണെന്നു ഉള്ള തെറ്റായ മെസ്സേജ് വരുന്നതുകൊണ്ടാണ് ആളുകൾ സ്റ്റോക്ക് മാർക്കറ്റിലേക്ക് വരാൻ മടിക്കുന്നത്

?മാർക്ക റ്റിൽ കൂടുതലായി ഇൻവെസ്റ്റ് ചെയ്യണ്ട സമയം ഇതാണെന്നു തോന്നുന്നുണ്ടോ ?

മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ഉള്ള ഏറ്റവും നല്ല സമയം ഇത് തന്നെ ആണ്. ലോകത്ത് പല പ്രതിസന്ധികളും വന്നിട്ടുണ്ട്. പ്രതിസന്ധി അവസാനിക്കുമ്പോൾ മാർക്കറ്റ് വീണ്ടും വളരാൻ തുടങ്ങും. ഇക്കോണമി വളരുന്നതിനനുസരിച്ച് മാർക്കറ്റും വളരും. തുടക്കത്തിൽ ഉള്ള ഒരാൾക്ക് എസ് ഐ പി പോലുള്ള നിക്ഷേപമാർഗങ്ങൾ ആണ് നല്ലത്.

?എസ്ഐപി വലിയ രീതിയിൽ വളരുന്നു. ഇനി വരുന്ന 10 വർഷത്തിനുള്ളിൽ എസ് ഐ പി നിക്ഷേപത്തെ എങ്ങനെ കാണുന്നു

ഇന്ത്യൻ സ്റ്റോക്ക് മാർകെറ്റിൽ ഒരു ബെഞ്ച് മാർക്ക് പറയുകയാണെങ്കിൽ ജിഡിപി യുടെ 2 ഇരട്ടി ആണ് വളർച്ച നിരക്ക്. ഇന്ത്യയിൽ ഏതാണ്ട് 12 ശതമാനം ആയിരിക്കും. ഇന്ത്യയുടെ ഗ്രോത്ത് റേറ്റ്. എന്നാൽ എഫ് ഡിയിൽ നമ്മൾ ഇടുമ്പോൾ ഇന്ന് 8 ശതമാനം ആണേൽ നാളെ 5 ശതമാനം ആയിരിക്കും. നിങ്ങളുടെ ചെറിയ പ്രായത്തിൽ നിക്ഷേപിക്കുമ്പോൾ എസ് ഐ പി നിക്ഷേപത്തിൽ റിട്ടേൺ കൂടുതൽ ആയിരിക്കും

?പലരും പണം ഇരട്ടിയാക്കാൻ സ്റ്റോക്ക് മാർക്കറ്റിനെ സമീപിക്കുന്ന സമീപനം ശരിയാണോ

കോവിഡ് സമയത്ത് ഒരു പാട് ആളുകൾ ഇൻഫ്ലുൻസെഴ്സിന്റെ സ്വാധീനം കൊണ്ട് മാർക്കറ്റിലേക്ക് വന്നു. അന്ന് വളരെ വേഗത്തിൽ പണം ഉണ്ടാക്കാൻ കഴിഞ്ഞു . അത് ഒരു അസാധാരണ സമയം ആയിരുന്നു. ഇന്ന് അതുപോലെ എളുപ്പത്തിൽ പണമിരട്ടിയാക്കാൻ പറ്റില്ല. പുതിയ ആളുകൾ പുതുയതായി ഈ മേഖലയിലേക്ക് ആവുമ്പോൾ കുറച്ച് സമയവും അറിവും ഒക്കെ വേണം. ഈ മേഖലയിലേക്ക് വരുന്ന ആളുകൾ ആദ്യം എസ്ഐ പി യിലും ബ്ലൂ ചിപ്പിലും ഒക്കെ ഇൻവെസ്റ്റ് ചെയ്യുന്നതാണ് നല്ലത്. സ്റ്റോക്ക് മാർക്കറ്റിന്റെ പറ്റി നല്ല രീതിയിൽപഠിച്ചതിനു ശേഷംമാത്രം വരുന്നതാണ് നല്ലത് .

?അടുത്ത കാലത്തായി ആളുകൾ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് യുവാക്കൾതെരഞ്ഞെടുക്കുന്നു. ഇൻഫ്ലുൻ സേഴ്സിന്റെ സ്വാധീനം കൊണ്ടു വരുന്നവർക്ക് നഷ്ടം വരുന്നു സ്റ്റോക്ക് മാർക്കറ്റ് വിട്ടു പോകുന്നു

പണം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം അറിവ് ഇല്ലാത്തതാണ്. എന്ത് ചെയ്യാൻ തുടങ്ങുമ്പോഴും അതിനെ ക്കുറിച്ച് അറിവ് വേണം. തുടക്കക്കാർ എസ് ഐപി ,ബ്ലൂ ഷിപ്പിൽ നിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ ആദ്യം ചെയ്യാം . അറിവ് ഉണ്ടാക്കി മാത്രമേ ഈ മേഖലയിലേക്ക് വരാൻ പാടുള്ളു

(തുടരും)