2 Dec 2022 10:37 AM IST
stock market closing updates
Summary
സെന്‍സെക്‌സ് 305.61 പോയിന്റ് ഇടിഞ്ഞ് 62,978.58 ലും നിഫ്റ്റി 79.65 പോയിന്റ് നഷ്ടത്തില്‍ 18,732.85 ലുമാണ് വ്യപാരം ആരംഭിച്ചത്.
മുംബൈ: ആഗോള വിപണികള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് എട്ടു ദിവസത്തെ നേട്ടം നില നിര്‍ത്താനാവാതെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 305.61 പോയിന്റ് ഇടിഞ്ഞ് 62,978.58 ലും നിഫ്റ്റി 79.65 പോയിന്റ് നഷ്ടത്തില്‍ 18,732.85 ലുമാണ് വ്യപാരം ആരംഭിച്ചത്. 10 .15 നു സെന്‍സെക്‌സ് 362.52 പോയിന്റ് നഷ്ടത്തില്‍ 62,921.67 ലും നിഫ്റ്റി 106.80 പോയിന്റ് ഇടിഞ്ഞ് 18,705.70 ലുമാണ് വ്യാപാരം നടത്തുന്നത്
സെന്‍സെക്‌സില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, അള്‍ട്രാ ടെക്ക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്, നെസ്ലെ എന്നിവ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ ടി സി എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്.
വ്യാഴാഴ്ച യുഎസ് വിപണിയും നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാഴാഴ്ച സെന്‍സെക്‌സ് 184.54 പോയിന്റ് വര്‍ധിച്ച് 63,284.19 ലും നിഫ്റ്റി 54.15 പോയിന്റ് ലാഭത്തില്‍ 18,812.50 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.30 ശതമാനം ഉയര്‍ന്ന് ബാരലിന് 87.14 ഡോളറായി. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,565.93 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
