image

25 March 2024 7:07 AM GMT

IPO

ഈ ആഴ്‌ചയിൽ 13 ഐപിഒകളും; 2 ലിസ്റ്റിംഗും

MyFin Desk

new week with 13 ipo
X

Summary

  • മെയിൻബോർഡിൽ നിന്നും എസ്ആർഎം കോൺട്രാക്ടേഴ്സ് ഐപിഒ
  • എസ്എംഇ വിഭാഗത്തിൽ നിന്നിം രണ്ട് ഐപിഒ
  • ചാത്ത ഫുഡ്സ്, ഓംഫർൺ ഇന്ത്യ എന്നീ രണ്ട് കമ്പനികളുടെ ഓഹരികൾ ഈ ആഴ്‌ചയിൽ ലിസ്റ്റ് ചെയ്യും.


ഈ വാരത്തിൽ പണം സമാഹരിക്കാൻ വിപണിയിലെത്തുന്നത് 13 കമ്പനികളുടെ ഐപിഒകളാണ്. പ്രധാന ബോർഡിൽ നിന്നും ഒരെണ്ണവും എസ്എംഇ വിഭാഗത്തിൽ നിന്നും 12 കമ്പനികളുമാണ് ഇഷ്യൂവുമായി എത്തുന്നത്.

മെയിൻബോർഡിൽ നിന്നും എസ്ആർഎം കോൺട്രാക്ടേഴ്സ് മാർച്ച് 26 മുതൽ 28 വരെ അപേക്ഷകൾ സ്വീകരിക്കും. ഓഹരികളുടെ പ്രൈസ് ബാൻഡ് 200-210 രൂപയാണ്. . 62 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യു വഴി 130.2 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

എസ്എംഇ വിഭാഗത്തിൽ, ബ്ലൂ പെബിൾ, ആസ്പയർ ആൻഡ് ഇന്നൊവേറ്റീവ് അഡ്വർടൈസിംഗ്, ട്രസ്റ്റ് ഫിൻടെക്, വൃദ്ധി എഞ്ചിനീയറിംഗ് വർക്ക്സ്, ജികണക്ട് ലോജിടെക് ആൻഡ് സപ്ലൈ ചെയിൻ എന്നിവയുടെ ഇഷ്യൂ മാർച്ച് 26 ന് ആരംഭിച്ച് 28 ന് അവസാനിക്കും.

ആശിഷ് കച്ചോളിയയുടെ പിന്തുണയുള്ള റേഡിയോവല്ല നെറ്റ്‌വർക്കും വിജയ് കേഡിയയുടെ പിന്തുണയുള്ള ടിഎസി ഇൻഫോസെക്കും മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും.

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ പ്യുവർ-പ്ലേ സൈബർ സെക്യൂരിറ്റി കമ്പനിയാണ് ടിഎസി സെക്യൂരിറ്റി. ഇഷ്യൂ മാർച്ച് 27 ആരംഭിച്ച് ഏപ്രിൽ 2 അവസാനിക്കും. ഓഹരികളുടെ പ്രൈസ് ബാൻഡ് 100-106 രൂപയാണ്. ഒരു ലോട്ടിൽ 1200 ഓഹരികൾ. ഇഷ്യൂവിലൂടെ 14.25 കോടി രൂപ സമാഹരിക്കാനാണ് റേഡിയോവല്ല ലക്ഷ്യമിടുന്നത്, ഓഹരികൾ എൻഎസ്ഇ എമർജ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യും.

യാഷ് ഒപ്റ്റിക്‌സ് ആൻഡ് ലെൻസ്, ജയ് കൈലാഷ് നാംകീൻ, കെ2 ഇൻഫ്രാജൻ, ആലുവിൻഡ് ആർക്കിടെക്ചറൽ, ക്രിയേറ്റീവ് ഗ്രാഫിക്സ് സൊല്യൂഷൻസ് ഇന്ത്യ, വിശ്വാസ് അഗ്രി സീഡ്‌സ്, നമൻ ഇൻ-സ്റ്റോർ (ഇന്ത്യ) എന്നിവയുടെ ഇഷ്യൂ മാർച്ച് 26-27 തിയ്യതികളിലായി അവസാനിക്കും. ചാത്ത ഫുഡ്സ്, ഓംഫർൺ ഇന്ത്യ എന്നീ രണ്ട് കമ്പനികളുടെ ഓഹരികൾ ഈ ആഴ്‌ചയിൽ ലിസ്റ്റ് ചെയ്യും.