image

24 Dec 2023 10:22 AM IST

IPO

പുതിയ വാരത്തില്‍ 6 എസ്എംഇ ഐപിഒകള്‍, മെയിന്‍ ബോര്‍ഡില്‍ 8 ലിസ്‍റ്റിംഗുകള്‍

MyFin Desk

6 sme ipo in new week, 8 listings on main board
X

Summary

  • മുത്തൂറ്റ് മൈക്രോഫിൻ ലിസ്‍റ്റിംഗ് ഡിസംബര്‍ 26ന്
  • ഇന്നോവ ക്യാപ്‌ടാബിന്‍റ 570 കോടി ഐപിഒ 26ന് അവസാനിക്കും
  • ഈ വര്‍ഷത്തെ അവസാന ഐപിഒ കേ സി എനർജി & ഇൻഫ്ര-യുടേത്


പ്രാഥമിക വിപണിയെ പുതിയ വാരത്തില്‍ സജീവമാക്കുക എസ്എംഇകളാണ്, മെയിൻബോർഡ് വിഭാഗത്തില്‍ നിന്ന് പുതിയ ലോഞ്ചുകളൊന്നും ഉണ്ടാകില്ല. ഇന്നോവ ക്യാപ്‌ടാബിന്‍റ 570 കോടി രൂപയുടെ ഐപിഒ ഡിസംബർ 26-ന് അവസാനിക്കും, അതേസമയം കഴിഞ്ഞ ആഴ്‌ച അവസാനിച്ച എല്ലാ പബ്ലിക് ഇഷ്യൂകളും വരും ആഴ്‌ചയിൽ ഓഹരി വിപണികളിൽ അരങ്ങേറ്റം കുറിക്കും.

മുത്തൂറ്റ് മൈക്രോഫിൻ, മോട്ടിസൺസ് ജ്വല്ലേഴ്‌സ്, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് എന്നിവർ ഡിസംബർ 26 നും ഹാപ്പി ഫോർജിംഗ്‌സ്, ആർബിസെഡ് ജ്വല്ലേഴ്‌സ്, ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ് എന്നിവ ഡിസംബർ 27നും ഓഹരികൾ ലിസ്റ്റ് ചെയ്യും.

ആസാദ് എഞ്ചിനീയറിംഗിന്‍റെ ഇക്വിറ്റി ഷെയറുകൾ ഡിസംബർ 28 നും ഇന്നോവ ക്യാപ്‌ടാബ് ഡിസംബർ 29 നും ലിസ്റ്റ് ചെയ്യും.

എസ്എംഇ വിഭാഗത്തിൽ

നിക്ഷേപകർക്ക് ഡിസംബർ 26 മുതൽ 28 വരെ എഐകെ പൈപ്പ്സ് ആൻഡ് പോളിമർ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം, അതേസമയം ശ്രീ ബാലാജി വാൽവ് കോമ്പോണന്റ്‌സ്, മനോജ് സെറാമിക്, എച്ച്ആർഎച്ച് നെക്സ്റ്റ് സർവീസസ്, ആകാൻക്ഷ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഐപിഒകള്‍ക്കായുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഡിസംബർ 27 മുതൽ 29 വരെ നടക്കും. ഡിസംബർ 28ന് സബ്‍സ്ക്രിപ്ഷന്‍ തുറക്കുന്ന കേ സി എനർജി & ഇൻഫ്ര (Kay Cee Energy & infra) ഐപിഒ ആയിരിക്കും ഈ വര്‍ഷത്തെ അവസാന ഐപിഒ, അതിന്റെ അവസാന തീയതി ജനുവരി 2 ആയിരിക്കും.

ട്രൈഡന്റ് ടെക്‌ലാബ്‌സ്, സുപ്രീം പവർ എക്യുപ്‌മെന്റ്, ഇൻഡിഫ്ര എന്നിവയുടെ ഐപിഒകൾ ഡിസംബർ 26-ന് അവസാനിക്കും, സമീറ അഗ്രോ ആന്‍ഡ് ഇൻഫ്രയുടെ പബ്ലിക് ഇഷ്യു ഡിസംബർ 27-ന് അവസാനിക്കും.

സഹാറ മാരിടൈം ഡിസംബർ 26 നും ശാന്തി സ്‌പിന്റക്‌സ് & ഇലക്‌ട്രോ ഫോഴ്‌സ് (ഇന്ത്യ) ഡിസംബർ 27 നും, ട്രൈഡന്റ് ടെക്‌ലാബ്‌സ്, സുപ്രീം പവർ എക്യുപ്‌മെന്റ്, ഇൻഡിഫ്ര എന്നിവ ഡിസംബർ 29 നും തങ്ങളുടെ ഓഹരികൾ ലിസ്റ്റ് ചെയ്യും.