image

23 Dec 2023 4:23 PM IST

IPO

എഐകെ പൈപ്പ്‌സ് ഐപിഒ ഡിസംബർ 26-ന്

MyFin Desk

AIK Pipes IPO on December 26
X

Summary

  • ഇഷ്യൂ ഡിസംബർ 28-ന് അവസാനിക്കും
  • ഒരു ലോട്ടിൽ 1600 ഓഹരികൾ
  • ഓഹരിയൊന്നിന് 89 രൂപയാണ് ഇഷ്യൂ വില


എംഡിപിഇ , പിപിആർ പൈപ്പുകുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെറുകിട ഇടത്തരം സ്ഥാപനമായ എഐകെ പൈപ്പ്‌സ് ആൻഡ് പോളിമേഴ്‌സ് ഐപിഒ ഡിസംബർ 26-ന് ആരംഭിക്കും. ഇഷ്യൂ വഴി 16.88 ലക്ഷം ഓഹരികൾ നൽകി 15.02 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇഷ്യൂ ഡിസംബർ 28-ന് അവസാനിക്കും.ഓഹരികളുടെ അലോട്ട്‌മെന്റ് 29-ന് പൂർത്തിയാവും. ഓഹരികൾ 2024 ജനുവരി 2-ന് ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 89 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികളാക്കായി അപേക്ഷിക്കണം.

പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ആവശ്യകതകൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

ഇമ്രാൻ ഖാനും, താഹിറ ഷെയ്ഖുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

2017-ൽ സ്ഥാപിതമായ എഐകെ പൈപ്പ്‌സ് ആൻഡ് പോളിമർ ലിമിറ്റഡ് ജലവിതരണം, ഗ്യാസ് ട്രാൻസ്മിഷൻ, മലിനജല സംവിധാനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ മേഖലകൾക്കായി പൈപ്പുകൾ, എച്ച്ഡിപിഇ ഫിറ്റിംഗുകൾ, എംഡിപിഇ പൈപ്പുകൾ, പിപിആർ പൈപ്പുകൾ എന്നിവ നിർമ്മിക്കുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ കമ്പനിക്ക് 3 നിർമ്മാണ കേന്ദ്രങ്ങളുണ്ട്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഗെയിൽ എന്നിവയുൾപ്പെടെ നിരവധി അധികാരികൾ ഈ ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

ശ്രേണി ഷെയേഴ്‌സ് ലിമിറ്റഡ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, സ്‌കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.