15 Jan 2026 4:05 PM IST
Summary
ഏകദേശം 1.17 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ഈ 1,071 കോടിയുടെ ഐപിഒയ്ക്ക് ലഭിച്ചത്. 90 ലക്ഷത്തിലധികം അപേക്ഷകരുമായി ഒരു പൊതുമേഖലാ സ്ഥാപനം നേടുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്
ഭാരത് കോക്കിംഗ് കോള്‍ ഐപിഒ ലിസ്റ്റിംഗ് തീയതി നീട്ടി. ജനുവരി 16-ന് നടക്കേണ്ടിയിരുന്ന ലിസ്റ്റിംഗ് 19ലേക്കാണ് മാറ്റിവച്ചത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച ഭാരത് കോക്കിംഗ് കോളിന്റെ ലിസ്റ്റിംഗ് നീട്ടിവെച്ചതിന് പിന്നില്‍ കമ്പനിയുടെ കുഴപ്പങ്ങളല്ല, മറിച്ച് മുംബൈയിലെ ഭരണപരമായ തീരുമാനങ്ങളാണ്.
ജനുവരി 15-ന് മഹാരാഷ്ട്രയില്‍ നടക്കുന്ന ബിഎംസി തിരഞ്ഞെടുപ്പ് പ്രമാണിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് അവധിയായതാണ് ലിസ്റ്റിംഗ് വൈകാന്‍ പ്രധാന കാരണം. ഇത് ക്ലിയറിംഗ്, സെറ്റില്‍മെന്റ് പ്രക്രിയകളെ ബാധിക്കും. ഇതിനാലാണ് ലിസ്റ്റിംഗ് ജനുവരി 19 തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഭാരത് കോക്കിംഗ് കോള്‍ ഐപിഒ ചരിത്ര വിജയമാണെന്നാണ് വിപണി വിലയിരുത്തല്‍. 143 ഇരട്ടിയിലധികം സബ്‌സ്‌ക്രിപ്ഷനാണ് ഈ ഐപിഒ നേടിയത്. ഏകദേശം 1.17 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ഈ 1,071 കോടിയുടെ ഐപിഒയ്ക്ക് ലഭിച്ചത്. 90 ലക്ഷത്തിലധികം അപേക്ഷകരുമായി ഒരു പൊതുമേഖലാ സ്ഥാപനം നേടുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.
ഓഹരി വിപണിയില്‍ ഇപ്പോള്‍ 60 ശതമാനത്തോളം ലാഭമാണ് ഗ്രേ മാര്‍ക്കറ്റ് പ്രവചിക്കുന്നത്. അതായത് 23 രൂപയുടെ ഷെയര്‍ 37 രൂപയ്ക്ക് അടുത്ത് ലിസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.ഇന്ത്യയിലെ കോക്കിംഗ് കോള്‍ ഉല്‍പ്പാദനത്തിന്റെ 58 ശതമാനവും നിയന്ത്രിക്കുന്ന ബിസിസിഎല്‍, ഉരുക്ക് വ്യവസായത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ഈ കമ്പനിയുടെ പ്രാധാന്യം ഇരട്ടിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
